Top

കോഹ്ലിക്ക് 160 മില്യന് മുകളിലുണ്ട്, എനിക്കോ കഷ്ടി 29 മില്യന്‍; ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനെക്കുറിച്ച് അമിതാഭ് ബച്ചന്‍

11 Dec 2021 8:13 AM GMT
ഫിൽമി റിപ്പോർട്ടർ

കോഹ്ലിക്ക് 160 മില്യന് മുകളിലുണ്ട്, എനിക്കോ കഷ്ടി 29 മില്യന്‍; ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനെക്കുറിച്ച് അമിതാഭ് ബച്ചന്‍
X

സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവക്കാറുള്ള വ്യക്തിയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഇപ്പോള്‍ താരം പങ്കുവച്ചരിക്കുന്ന ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫോളോവേഴ്‌സുമായി താരതമ്യം ചെയ്യുകയാണ് താരം. തന്റെ ഒരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

'എന്നോട് നോക്കാന്‍ പറഞ്ഞ് അയച്ചതാണ്. ഞാന്‍ നോക്കി, മറ്റുള്ളവര്‍ക്ക് നോക്കാന്‍ കൊടുത്തു. അതാണ് ഈ പോസ്റ്റിന് പിന്നിലെ കഥ. അതാണ് യഥാര്‍ത്ഥ സത്യം. നമ്പറുകള്‍ എപ്പോഴും മാറും. വിരാടിനാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ്. 160 മില്യന് മുകളിലാണ് അത്. ഇനി എന്റെ നോക്കൂ അത് കഷ്ടിച്ച് 29 മില്യന്‍ ആണ്'. അമിതാഭ് ബച്ചന്‍ കുറിച്ചു.

നിലവില്‍ അമിതാഭ് ബച്ചന് 29.2 മില്യന്‍ ഫോളോവേഴ്‌സാണ് ഉള്ളത്. 172 മില്യന്‍ ഫോളോവേഴ്‌സുണ്ട് വിരാട് കോഹ്ലിക്ക്. വിരാട് കോഹ്ലിയും അനുഷ്‌കയുമായി നല്ല സൗഹൃദ ബന്ധമാണ് താരത്തിനുള്ളത്. ക്രിക്കറ്റ് മത്സരങ്ങളില്‍ കോഹ്ലിലിക്ക് താരം ട്വീറ്റിലൂടെ ആശംസയറിയിക്കാറുണ്ട്. അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചപ്പോള്‍ വിരാട് അഭിനന്ദിച്ചിരുന്നു.

Next Story