Top

'മാർവൽ കഥ മാറ്റിക്കൊണ്ടേയിരിക്കുകയാണ്'; 'ഡോക്ടർ സ്ട്രെയിഞ്ചി'നെക്കുറിച്ച് ബ്രൂസ് കാംബെൽ

'മെയ് മാസമാകാതെ ബെനഡിക്റ്റ് കംബര്‍ബാച്ചിന് പോലും താൻ ഈ സിനിമയിലുണ്ടെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുകയില്ല'

22 April 2022 5:23 AM GMT
ഫിൽമി റിപ്പോർട്ടർ

മാർവൽ കഥ മാറ്റിക്കൊണ്ടേയിരിക്കുകയാണ്; ഡോക്ടർ സ്ട്രെയിഞ്ചിനെക്കുറിച്ച് ബ്രൂസ് കാംബെൽ
X

മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സ്'. സിനിമയുടേത് എന്ന പേരിൽ പല ചിത്രങ്ങളും ഫാൻ തിയറികളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിനിമയുടെ കഥ എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറയുകയാണ് ഹോളിവുഡ് താരം ബ്രൂസ് കാംബെൽ.

മാർവൽ ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സിന്റെ കഥയിൽ പുതിയ മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ സിനിമയിലെ അഭിനേതാക്കൾക്ക് പോലും പൂർണ്ണമായി കഥയറിയില്ലെന്ന് അദ്ദേഹം പറയുന്നു. കോമിക്ക് ബുക്ക് റിസോഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മാർവൽ ഒരേസമയം എട്ട് സിനിമകളാണ് ഒരുക്കുന്നത്. അതിനാൽ തന്നെ അവർ കഥയിൽ മാറ്റങ്ങൾ വരുത്തികൊണ്ടേയിരിക്കുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്ക് തന്നെ അറിയില്ല പൂർണ്ണമായ കഥ എന്തെന്ന്. മെയ് മാസമാകാതെ ബെനഡിക്റ്റ് കംബര്‍ബാച്ചിന് പോലും താൻ ഈ സിനിമയിലുണ്ടെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുകയില്ല', ബ്രൂസ് കാംബെൽ പറഞ്ഞു.

സാം റൈമി സംവിധാനം ചെയ്യുന്ന ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജേഡ് ഹാലി ബാര്‍ട്ട്ലെറ്റും മൈക്കല്‍ വാള്‍ഡ്രോണും ചേര്‍ന്നാണ്. സ്‌പൈഡർമാൻ നോ വേ ഹോമിന് ശേഷം നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം എന്ന് അഭ്യൂഹങ്ങളുണ്ട്. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ 28-ാമത്തെ ചിത്രമാണിത്. മെയ് ആറിന്‌ ചിത്രം പ്രദര്‍ശനത്തിനെത്തും.

story highlights: actor bruce campbell says that marvel is constantly changing the script of doctor strange in the multiverse of madness

Next Story