Top

'ഈ വാചകങ്ങളുമായി ഒരു ബന്ധവുമില്ല'; 'ഈശോ' വിവാദത്തിൽ തന്നെ വലിച്ചിഴക്കരുത് എന്ന് ഗോപിനാഥ് മുതുകാട്

സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

18 Aug 2021 9:21 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ വാചകങ്ങളുമായി ഒരു ബന്ധവുമില്ല; ഈശോ വിവാദത്തിൽ തന്നെ വലിച്ചിഴക്കരുത് എന്ന് ഗോപിനാഥ് മുതുകാട്
X


നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോയ്ക്കെതിരെ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ പ്രതികരണം എന്ന തരത്തിൽ ഒരു പ്രചാരണം ഉയർന്നിരുന്നു. ഇപ്പോഴിതാ ആ പ്രചാരണത്തിനെതിരെ എത്തിയിരിക്കുകയാണ് അദ്ദേഹം. ഈ അഭിപ്രായവുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത് എന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നു. ഇതുമായി എനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ സ്ഥാപിച്ചെടുക്കുവാൻ മറ്റൊരാളെ അയാളുടെ സമ്മതമില്ലാതെ ദയവായി വലിച്ചിഴക്കരുത്, ഗോപിനാഥ് മുതുകാട് പറഞ്ഞു.

അതേസമയം ഈശോയ്‌ക്കെതിരെയുള്ള പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് നൽകിയെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാനാകില്ല എന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്ന ആവശ്യപ്പെട്ട് കൊച്ചിയിലെ ക്രിസ്ത്യൻ ആസോസിയേഷൻ ആൻഡ് അലയൻസ് ഫോറമാണ് ഹർജി നൽകിയത്.
ഈശോ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെയാണ് ക്രിസ്തീയ സംഘടനകൾ പേര് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് സംഘടനകളുടെ ആരോപണം. എന്നാൽ ചിത്രത്തിന്റെ പേര് മാറ്റുന്ന പ്രശ്‌നമില്ലെന്ന് നാദിർഷ അറിയിച്ചു.


Next Story

Popular Stories