നിര്‍മ്മാതാവ് നൗഷാദ് അന്തരിച്ചുവെന്ന് സമൂഹമാധ്യമത്തില്‍ പ്രചരണം; സംഭവം വ്യജമെന്ന് നിര്‍മ്മാതാവ് ബാദുഷ
26 Aug 2021 8:08 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍ തുടരവെ അദ്ദേഹം മരണപ്പെട്ടുവെന്ന് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നു. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വിവരം തെറ്റാണെന്ന് നിര്‍മ്മാതാവ് എന്‍ എം ബാദുഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. നിലവില്‍ നൗഷാദ് വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് നൗഷാദിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നൗഷാദിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂരാണ് താരം ഗുരുതരാവസ്ഥയിലായ വിവരം അറിയിച്ചത്. എല്ലാവരും നൗഷാദിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
'എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.'നൗഷാദ് ആലത്തൂര്‍
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. നിര്‍മ്മാണ രംഗം പോലെ തന്നെ പാചകരംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് നൗഷാദ്. അദ്ദേഹത്തിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.
- TAGS:
- Noushad
- Hospitalized
- Producer
Next Story