Top

പ്രഖ്യാപനത്തില്‍ വ്യത്യസ്തത പുലര്‍ത്തി ലിറ്റില്‍ ബിഗ് ഫിലിംസ്; 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് 'ന്റെ മോഷന്‍പോസ്റ്റര്‍ പുറത്ത്

പതിവ് തുടര്‍ന്ന് ലിറ്റില്‍ ബിഗ് ഫിലിംസ്

2 Oct 2021 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഖ്യാപനത്തില്‍ വ്യത്യസ്തത പുലര്‍ത്തി ലിറ്റില്‍ ബിഗ് ഫിലിംസ്; മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് ന്റെ  മോഷന്‍പോസ്റ്റര്‍ പുറത്ത്
X

പോസ്റ്റര്‍ റീലീസിന്റെ അറിയിപ്പിലും, അനൗന്‍സ്‌മെന്റ് പോസ്റ്ററിലും വ്യത്യസ്തത പുലര്‍ത്തി ലിറ്റില്‍ ബിഗ് ഫിലിംസ്. എഡിറ്ററും, നവാഗത സംവിധായകനുമായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ മോഷന്‍ അനൗന്‌സമെന്റ് പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ആറാമത്തെ സിനിമയാണ് 'മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റസ്'. ഇതുവരെ നിര്‍മ്മിച്ച 5 ചിത്രത്തിന്റെയും സംവിധായകര്‍ എല്ലാരും തന്നെ പുതുമുഖങ്ങള്‍ ആയിരുന്നു. ഈ ചിത്രത്തിലും ആ പതിവ് തുടരുന്നു എന്ന പ്രത്യേകതയും ഉണ്ട്. മറ്റ് അഭിനേതാക്കളെകുറിച്ചോ, പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.



Next Story