Top

ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ആടി ഉലയില്ല സര്‍'; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലേക്ക് മുഖ്യമന്ത്രിയാവാന്‍ സ്ത്രീകളെ തേടുന്നു

'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്

15 Sep 2021 8:31 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ആടി ഉലയില്ല സര്‍; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലേക്ക് മുഖ്യമന്ത്രിയാവാന്‍ സ്ത്രീകളെ തേടുന്നു
X

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'ന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാകുന്നു. മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താല്‍പര്യമുള്ള വനിതകളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.

' ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ആടി ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാവാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ?' എന്നു ചോദിച്ചാണ് കാസ്റ്റിംഗ് കോള്‍. കാസര്‍ഗോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണെങ്കില്‍ സമയം കളയാതെ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ഫോട്ടോയും അയക്കൂ എന്നും പോസ്റ്ററില്‍ പറയുന്നു.

രതീഷ് ബാലകൃഷ്ണന്റെ സംവിധാനത്തില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന വിജയ ചിത്രത്തിന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന സനിമയാണ് 'ന്നാ താന്‍ കേസ്‌കൊട്'.

അതേസമയം ഇതേ ചിത്രത്തിന്റെ മറ്റൊരു കാസ്റ്റിംഗ് കോളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് കള്ളന്മാര്‍, എട്ട് പോലീസുകാര്‍, 16 വക്കീലുമാര്‍, ഒരു മജിസ്ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്, 5 ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അങ്കനവാടി ടീച്ചര്‍ 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവരെയാണ് ആവശ്യപ്പെട്ടിരുന്നത്.



Popular

    Next Story