Top

കണ്ണുകള്‍ അനങ്ങുന്നത് പോലും അഭിനയം, അസാമാന്യ പ്തിഭ; ഫഹദിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍

അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനൊക്കെ അഭിനയിക്കാന്‍ നാലായിരം വര്‍ഷം വേണ്ടിവരും

9 Oct 2021 5:12 AM GMT
ഫിൽമി റിപ്പോർട്ടർ

കണ്ണുകള്‍ അനങ്ങുന്നത് പോലും അഭിനയം, അസാമാന്യ പ്തിഭ; ഫഹദിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍
X

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോള്‍ ശിവകാര്‍ത്തികേയന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എംആ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണെന്നും മറ്റൊരു നടനോട് ആരാധനയുണ്ട് അത് ഫഹദ് ഫാസില്‍ ആണെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ഡി.ആര്‍.എസ് വിത്ത് ആഷ് എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ശിവകാര്‍ത്തികേയന്റെ വാക്കുകള്‍

'ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ഇങ്ങനൊക്കെ അഭിനയിക്കാന്‍ നാലായിരം വര്‍ഷം വേണ്ടിവരും. ഫഹദ് അഭിനയിക്കുമ്പോള്‍ കാര്യമായിട്ട് ഒന്നും ഉണ്ടാകില്ല, കണ്ണ് ചെറുതയി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാകും.

തൊണ്ടിമുതലും ദൃസാക്ഷിയും, മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്. ഫഹദിന്റെ കൂടെ ഉണ്ടാകുന്നത് എനിക്കതന്നെ അഭിമാനമാണ്. ഫഹദ് അസാമാന്യമായ പ്രതിഭയാണ്'.

വേലൈക്കാരന്‍ എന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയനും ഫഹദും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം 2017ലാണ് റിലീസ് ചെയ്തത്. നയന്‍താര, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍.

അതേസമയം, ശിവകാര്‍ത്തികേയന്‍ നായകനാകുന്നപുതിയ ചിത്രം ഡോക്ടറിന്റെ പ്രമോഷന്റെ ഭാഗമായാണ് അശ്വിനുമായുള്ള അഭിമുഖം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗനങ്ങളൊരിക്കുന്നത് അനുരുദ്ധാണ്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് കെ.ജെ ആര്‍ സ്റ്റുഡിയോസ് എന്നിവരുടെ ബാനറുകളില്‍ ശിവകാര്‍ത്തികേയന്‍ ത്‌ന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Next Story