Top

'ബ്രോ ഡാഡി' തീയേറ്ററിലോ ഒടിടിയിലോ? പൃഥ്വിരാജിന്റെ പ്രതികരണം

കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ സാധിക്കണം എന്നാണ് ആഗ്രഹമെന്ന് പൃഥ്വിരാജ്

3 Oct 2021 11:33 AM GMT
ഫിൽമി റിപ്പോർട്ടർ

ബ്രോ ഡാഡി തീയേറ്ററിലോ ഒടിടിയിലോ? പൃഥ്വിരാജിന്റെ പ്രതികരണം
X

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി റിലീസ് സംബന്ധിച്ച പ്രതികരണവുമായി സംവിധായകന്‍ പൃഥ്വിരാജ്. ചിത്രം ഒടിടി റിലീസ് ആയിരിക്കുമോ എന്നത് നിര്‍മ്മാതാവ് തീരുമാനിക്കേണ്ട കാര്യമാണ് എന്നാണ് പൃഥ്വി പറഞ്ഞത്.


പൃഥ്വിരാജിന്റെ വാക്കുകള്‍- 'ചിത്രം തീയേറ്റര്‍ റിലീസ് ചെയ്യണോ എന്നത് ബ്രോ ഡാഡിയുടെ നിര്‍മ്മാതാവാണ് തീരുമാനിക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീയേറ്റര്‍ റിലീസാണോ ഒടിടി റിലീസാണോ എന്നതിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് പരാമവധി ആളുകള്‍ക്ക് കാണാന്‍ സാധിക്കുന്നത് ഏതിലാണോ അതില്‍ റിലീസ് ചെയ്യപ്പെടണമെന്നാണ്. അത് എങ്ങനെ വേണമെങ്കിലും ആവട്ടെ. അത് സംബന്ധിച്ച നിര്‍മ്മാതാവിന്റെ തീരുമാനത്തില്‍ എനിക്ക് പരാതിയില്ല. കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ സാധിക്കണം. ഒരു സംവിധായകന്‍ എന്ന നിലയില്‍ അതാണ് എന്റെ ആഗ്രഹം'.


ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സാറ്റാറില്‍ റിലീസിന് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ റിലീസിന് പിന്നാലെയുള്ള ഒടിടി റലീസ് ആയിരിക്കുമെന്നും ഒരു വിഭാഗം ആളുകള്‍ പറഞ്ഞിരുന്നു. ബ്രോ ഡാഡി ഒടിടി റലീസായിരിക്കുമെന്ന ചില ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. നിരവധി അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് പൃഥ്വിരാജിന്റെ പ്രതികരണം.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. കൂടാതെ ചിത്രത്തില്‍ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.


ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.

Next Story

Popular Stories