Top

വഴിയില്‍ നിന്ന് കിട്ടിയത് പ്രണവ് മോഹന്‍ലാലിനെ; വീഡിയോ

പ്രണവ് മോഹന്‍ലാലിനെ മണാലിയില്‍ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് സഞ്ചാരിയായ ആത്മയാന്‍

18 Sep 2021 6:57 AM GMT
ഫിൽമി റിപ്പോർട്ടർ

വഴിയില്‍ നിന്ന് കിട്ടിയത് പ്രണവ് മോഹന്‍ലാലിനെ; വീഡിയോ
X

പ്രണവ് മോഹന്‍ലാലിനെ മണാലിയില്‍ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് സഞ്ചാരിയായ ആത്മയാന്‍. 'ഞങ്ങള്‍ക്ക് വഴിയില്‍ നിന്നോരാളെ കണ്ടുകിട്ടിയത് കാണണോ ദേ നില്‍ക്കുന്നു' എന്ന് പറഞ്ഞാണ് ആത്മയാന്‍ ക്യാമറ പ്രണവ് മോഹന്‍ലാലിന് നേരെ തിരിക്കുന്നത്. വലിയ ബാഗുമായി മണാലി തെരുവിലൂടെ പോകുന്ന പ്രണവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

മണാലിയിലേക്കുള്ള സോളോ ട്രിപ്പിലായിരുന്നു ആത്മയാന്‍. പരിചയമുള്ള ഒരു മുഖം കടന്നു പോകുന്നത് കണ്ട് പരിചയപ്പെടാന്‍ പോയപ്പോഴാണ് അത് പ്രണവ് മോഹന്‍ലാല്‍ ആണെന്ന് അറിയുന്നത്. പിന്നീടുള്ള വീഡിയോ ആണ് വൈറലാകുന്നത്. എന്താണ് പേരെന്നും എവിടെയോ കണ്ടു പരിചയമുണ്ടെന്നും തമാശ രൂപേണ ആത്മയാന്‍ ചോദിക്കുന്നതായും വീഡിയോയിലുണ്ട്.

അതേസമയം, സഹോദരി വിസ്മയക്കൊപ്പം യാത്രചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിസ്മയ തന്നെയാണ് യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.



Next Story