Top

'ധനുഷ് 44' ചിത്രീകരണത്തിനിടെ പ്രകാശ് രാജിന് പരിക്ക്'; വിദഗ്ദ്ധ ചികിത്സക്കായി താരം ഹൈദരാബാദിലേക്ക്

പ്രകാശ് രാജ് തന്നെയാണ് പരിക്ക് പറ്റിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്

10 Aug 2021 11:18 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ് 44 ചിത്രീകരണത്തിനിടെ പ്രകാശ് രാജിന് പരിക്ക്; വിദഗ്ദ്ധ ചികിത്സക്കായി താരം ഹൈദരാബാദിലേക്ക്
X



നടന്‍ പ്രകാശ് രാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റി. ധനുഷിന്റെ 44ാമത്തെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയിലാണ് താരത്തിന് കൈയ്യിന് പരിക്ക് സംഭവിച്ചത്. താരത്തിന്റെ പ്രാധമിക ചികിത്സ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് നടന്നു.

നിലവില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രകാശ് രാജ് ഹൈദരാബാദിലേക്ക് തിരിച്ചിരിക്കുകയാണ്. പ്രശസ്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഗൗരവ റെഡിയാണ് പ്രാകാശ് രാജിനെ ചികിത്സിക്കുക. ഹാദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ശസ്ത്രക്രിയ്ക്ക് താരം വിധേയനാവും.

പ്രകാശ് രാജ് തന്നെയാണ് പരിക്ക് പറ്റിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ചെറുതായി ഒന്ന് വീണു. ഒരു ചെറിയ ഫ്രാക്ക്ച്ചര്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഹൈദരാബാദിലെ എന്റെ സുഹൃത്ത് ഡോ. ഗൗരവ റെഡിയുടെ അടുത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി പോവുകയാണ്. എനിക്ക് വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം.' എന്നാണ്് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.



Next Story