Top

വാപ്പാന്റെ ക്ലാസ്‌മേറ്റാണോ; മമ്മൂക്കയെ കണ്ടപ്പോള് പീലി പറഞ്ഞത്

മമ്മൂട്ടിക്കൊപ്പം നല്‍ക്കുന്ന ചിത്രം പീലി താരത്തിന് കൈമാറി

9 Oct 2021 11:32 AM GMT
ഫിൽമി റിപ്പോർട്ടർ

വാപ്പാന്റെ ക്ലാസ്‌മേറ്റാണോ; മമ്മൂക്കയെ കണ്ടപ്പോള് പീലി പറഞ്ഞത്
X

മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടുപോയില്ലെന്ന് പറഞ്ഞ് കരയുന്ന കുട്ടിയെ മലയാളികള്‍ മറന്നു കാണില്ല. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മമ്മൂട്ടി അത് കണ്ട് കൊവിഡ് മാറിയാല്‍ നേരിട്ടെത്താമെന്നും പീലിയോട് മമ്മൂട്ടി പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം.

കഴിഞ്ഞ ദിവസമാണ് പീലി മാതാപിതാക്കള്‍ക്കൊപ്പം മമ്മൂട്ടിയെ കാണാന്‍ എത്തിയത്. താരത്തെ നേരില്‍ കണ്ടപ്പോള്‍ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്‌മേറ്റ് ആണോ എന്നായിരുന്നു പീലിയുടെ സംശയം. മമ്മൂട്ടിക്കൊപ്പം നല്‍ക്കുന്ന ചിത്രവും പീലി താരത്തിന് കൈമാറി. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ റോബര്‍ട്ട് ജിന്‍സ് വഴിയാണ് പീലിക്ക് ഈ അവസരം ലഭിക്കുന്നത്.

റോബര്‍ട്ടിന്റെ വാക്കുകള്‍

'അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെയായില്ല. തന്റെ പ്രയപ്പെട്ട മമ്മൂക്കയെ കണ്ട് പീലിമോളും കുടുംബവും. പിതാവ് ഹമീദ് അലി പുന്നക്കാടനും മാതാവ് സാജിലക്കുമൊപ്പമാണ് പീലിമോള്‍ മമ്മൂക്കയെ കണ്ടത്. പെരുന്തല്‍മണ്ണ ഫാന്‍സിലെ അഭി വരച്ച മമ്മൂക്കയുടെയും പീലിയുടെയും ചിത്രം പീലി മമ്മൂട്ടിക്ക് സമ്മാനമായി നല്‍കി.

(മമ്മൂക്കയെ കണ്ട ശേഷം പീലിമോള്‍ക്കൊരു സംശയം ഈ മമ്മൂക്ക ഓള്‍ടെ ഉപ്പാന്റെ ക്ലാസ്സ്‌മേറ്റ് ആണോയെന്ന്. അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഈ ഫോട്ടോ കണ്ടിട്ട് ആരും അങ്ങനെ ചോദിച്ചില്ലെങ്കിലാണ് അത്ഭുതം.)'


Next Story