Top

തിരിച്ചുവരവിനൊരുങ്ങി മീര ജാസ്മിന്‍

സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് മീര ജാസ്മിന്‍

8 Oct 2021 9:07 AM GMT
ഫിൽമി റിപ്പോർട്ടർ

തിരിച്ചുവരവിനൊരുങ്ങി മീര ജാസ്മിന്‍
X

സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് മീര ജാസ്മിന്‍. ഒരിടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായിയാണ് താരം തിരിച്ചെത്തുന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഒരിടവേളയെടുക്കുകയായിരുന്നു താരം. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

മീരജാസ്മിന്റെ വാക്കുകള്‍

എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശത്തിലാണെന്ന് കേള്‍ക്കുന്നത് വലിയ സന്തോഷം. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സിനിമയില്‍ സജീവമായി ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും സിനിമയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ച് അഞ്ചാമത്തെ ചിത്രമാണിത്.

ഇന്ന് സിനിമക്കായി ഒരുപാട് പ്ലാറ്റഫോമുകളുണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവര്‍ക്കാണ് നന്ദി പറയേണ്ടത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, എന്നീ സിനിമകളുമായി പുതിയ പ്രൊജക്ടിനെ താരതമ്യം ചെയ്യരുത്. ഇതും ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നത്. രണ്ടാം വരവില്‍ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാന്‍ വിചാരിക്കുന്നു. ഇതില്‍ നിന്നും നല്ല കഥാപാത്രങ്ങളും സനിമകളും തേടിയെത്തട്ടെ.

അതേസമയം, സൂത്രധാരന്‍ എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിലാണ് മുഴുനീള വേഷത്തില്‍ നടി അവയാനമായി എത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.


Next Story