Top

'അവളെ പ്രേമിച്ചാല്‍ അവര്‍ നിന്നെ കൊല്ലും'; ലൗ സ്റ്റോറി ട്രെയ്‌ലര്‍

പ്രണയത്തിനൊപ്പം ഡാന്‍സിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

13 Sep 2021 7:35 AM GMT
ഫിൽമി റിപ്പോർട്ടർ

അവളെ പ്രേമിച്ചാല്‍ അവര്‍ നിന്നെ കൊല്ലും; ലൗ സ്റ്റോറി ട്രെയ്‌ലര്‍
X

നാഗചൈതന്യ, സായി പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം 24 ന് തിയേറ്ററുകളില്‍ എത്തും. പ്രണയത്തിനൊപ്പം ഡാന്‍സിനും പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

നാഗചൈതന്യയും സായി പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമൂലയാണ്. അമീഗോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ വെങ്കിടേശ്വര സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം, ചിത്രത്തിന്റെ റിലീസ് ഇതിനോടകം പല പ്രവശ്യം മാറ്റി വച്ചിരുന്നു. ഏപ്രില്‍ 12 ന് എത്തേണ്ട ചിത്രം കോവിഡ് രണ്ടാം തരഗത്തെ തുടര്‍ന്ന് ആഗസ്റ്റ് 18 ലേക്കും പിന്നീട് സെപ്റ്റംബര്‍ 10 ലേക്കും നീട്ടിയിരുന്നു.



Next Story