Top

പ്രിയദർശനോട് ഒരു സംശയം,'ഒരു ബംഗാളി എങ്ങനെ മലയാളം പഠിച്ചു?', വാചാലനായി ഷിബു ചക്രവർത്തി

'പാട്ടിന്റെ ക്രെഡിറ്റ്സിൽ എന്റെ പേര് കണ്ടിട്ടാണ് ഈ ചോദ്യം വന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞത്'.

2 Sep 2021 8:10 AM GMT
നിഷ അജിത്

പ്രിയദർശനോട് ഒരു സംശയം,ഒരു ബംഗാളി എങ്ങനെ മലയാളം പഠിച്ചു?, വാചാലനായി ഷിബു ചക്രവർത്തി
X

'ചിത്രം' എന്ന എവർഗ്രീൻ മലയാളചലച്ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ നുറുങ്ങുകൾ ഓർത്തെടുത്ത് ഗാനരചയിതാവ് ഷിബു ചക്രവർത്തി.'സിനിമ കണ്ടിട്ട് ഒരു ബംഗാളി എങ്ങനെ മലയാളം പഠിച്ചു എന്ന് അത്ഭുതപ്പെട്ടവരുണ്ടായിരുന്നു എന്നാണ് ഞാൻ കേട്ടത്. പാട്ടിന്റെ ക്രെഡിറ്റ്സിൽ എന്റെ പേര് കണ്ടിട്ടാണ് ഈ ചോദ്യം വന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞത് '. 'ചിത്ര'ത്തിന്റെ അഭൂതപൂർവ്വമായ വിജയത്തെ പറ്റി സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' പരിപാടിയിൽ സംസാരിക്കവെയാണ് ഷിബു ചക്രവർത്തി രസകരമായ ഈ പങ്കുവെക്കലുകൾ നടത്തിയത്.

ഷിബു ചക്രവർത്തിയിലെ, 'ചക്രവർത്തി' എന്ന പേരിനെ സൂചിപ്പിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ കാസെറ്റിനും വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ നായകനായ മോഹൻലാലിൻറെ ശബ്ദാവതരണത്തോട് കൂടിയായിരുന്നു 'ചിത്ര'ത്തിന്റെ ഓഡിയോ കസെറ്റ് ഇറങ്ങിയത്തെന്നത് പ്രേക്ഷകർക്ക് പുതുമയുള്ള ഒരു അനുഭവമായിരിന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.

കാസെറ്റിന് ലഭിച്ച വമ്പൻ സ്വീകാര്യതയെ തുടർന്ന് പിന്നണിയിൽ പ്രവർത്തിച്ചവർക്ക്‌ രഞ്ജിനി കസെറ്റ്‌സ് ഉപഹാരം നൽകുകയുണ്ടായി. താൻ തന്നെ രൂപകൽപ്പന ചെയ്ത ആ ഉപഹാരം തനിക്കും കിട്ടിയെന്ന ചരിത്രവും ചിത്രത്തിന്റെ ഓർമ്മകളിൽ മായാതെ ഉണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ ഓർത്തെടുക്കുന്നു.

അക്കാലത്ത് 405 ദിവസത്തോളം തുടർച്ചയായി തിയേറ്ററിൽ കളിച്ച ആദ്യ മലയാള ചലച്ചിത്രമെന്ന ബഹുമതിയും ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാള ചിത്രമെന്ന പേരും ഈ സിനിമക്കായിരുന്നു. പിന്നീട് പല ഭാഷകളിലേക്കും ചിത്രം എന്ന പ്രിയദർശൻ സിനിമ പുനർനിർമ്മിക്കപ്പെട്ടിരുന്നു.

Next Story

Popular Stories