Top

ഷൈനിന് പിറന്നാള്‍ സമ്മാനം; 'അടി'യുടെ പുതിയ പോസ്റ്ററുമായി ദുല്‍ഖര്‍

പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അടി നിര്‍മ്മിക്കുന്നത്

15 Sep 2021 6:03 AM GMT
ഫിൽമി റിപ്പോർട്ടർ

ഷൈനിന് പിറന്നാള്‍ സമ്മാനം; അടിയുടെ പുതിയ പോസ്റ്ററുമായി ദുല്‍ഖര്‍
X

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'അടി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തില്‍ ആശംസ അറിയിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. നടി അഹാന കൃഷ്ണയും ആശംസകള്‍ അറിയിച്ചു.

പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അടി നിര്‍മ്മിക്കുന്നത്. വേഫെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് ദുല്‍ഖര്‍ നിര്‍മ്മിച്ചത്. ചിത്രത്തില്‍ ധ്രുവന്‍, ബ്രിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഇഷ്‌ക്കിന്റെ' തിരക്കഥാകൃത്ത് രതീഷ് രവിയാണ് അടിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫലാണ്. ഗോവിന്ദ് വസന്ദയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കോസ്റ്റ്യൂം - സ്റ്റെഫി സേവ്യര്‍, ആര്‍ട്ട് - സുഭാഷ് കരുണ്‍, മേക്കപ്പ് - രഞ്ജിത് ആര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.



Popular

    Next Story