Top

'അടിത്തട്ട്' ക്യാരക്റ്റര്‍ റിവീല്‍; ആമ്പ്രോസായി ഷൈന്‍ ടോം ചാക്കോ

താരത്തിന്റെ ജന്മദിനത്തെ തുടര്‍ന്ന് ടൊവിനോ തോമസാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്

15 Sep 2021 7:37 AM GMT
ഫിൽമി റിപ്പോർട്ടർ

അടിത്തട്ട് ക്യാരക്റ്റര്‍ റിവീല്‍; ആമ്പ്രോസായി ഷൈന്‍ ടോം ചാക്കോ
X

ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം 'അടിത്തട്ടി'ലെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍. ആമ്പ്രോസ് എന്നാണ് ഷൈന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ ജന്മദിനത്തെ തുടര്‍ന്ന് ടൊവിനോ തോമസാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം പൂര്‍ണമായും നടുക്കടലിലാണ് ചിത്രീകരിക്കുക. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് അടിത്തട്ട്. പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിഗ് നൗപല്‍ അബ്ദുള്ളയാണ്.

അതേസമയം തളപതി വിജയിയുടെ പുതിയ ചിത്രം ബീസ്റ്റിലും ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് താരത്തിന് ജന്മദിനാശംസ അറിയിച്ചിരുന്നു. നെല്‍സന്‍ കുമാറാണ് ബീസ്റ്റിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Popular

    Next Story