Top

നായകന്‍ ഏകനാണ്; ഷാജികൈലാസിന്റെ 'എലോണ്‍', ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജികൈലാസ് ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍

6 Oct 2021 5:32 AM GMT
ഫിൽമി റിപ്പോർട്ടർ

നായകന്‍ ഏകനാണ്; ഷാജികൈലാസിന്റെ എലോണ്‍, ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
X

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ഷാജികൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'എലോണ്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സംവിധായകന്‍ ഷാജി കൈലാസിന്റെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സാന്നിധ്യത്തില്‍ മോഹന്‍ലാലാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.


പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഷാജികൈലാസ് ഒന്നിക്കുന്ന എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ 30ാമത്തെ ചിത്രം കൂടിയാണിത്.

അതേസമയം, സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങലില്‍ വൈറലായിരുന്നു. ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.

ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്‌സ് നിര്‍വഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുരം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്.


Next Story

Popular Stories