Top

പൃഥ്വിരാജിന് പിന്നാലെ ദുല്‍ഖറിനും യുഎഇ ഗോള്‍ഡന്‍ വിസ; വീഡിയോ പങ്കുവെച്ച് യൂസഫ് അലി

16 Sep 2021 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജിന് പിന്നാലെ ദുല്‍ഖറിനും യുഎഇ ഗോള്‍ഡന്‍ വിസ; വീഡിയോ പങ്കുവെച്ച് യൂസഫ് അലി
X

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വ്യവസായിയാ എം എ യുസഫ് അലിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ദുല്‍ഖര്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചു. ഇന്നലെയാണ് നടന്‍ പൃഥ്വിരാജിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. താരം സമൂഹമാധ്യമത്തിലൂടെ യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. അതോടൊപ്പം ദുല്‍ഖര്‍ മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചു. അബുദാബിയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം ആലോചിക്കുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ് മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ മലയാളി താരങ്ങള്‍. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസയ്ക്കുള്ളത്. വിവിധ മേഖലകളിലായി കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.


Next Story