Top

'തല'ക്കൊപ്പം ദളപതി, 2021ലെ മികച്ച ചിത്രമെന്ന് ആരാധകർ; വൈറല്‍

ഇരുവരും ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസില്‍ വെച്ചാണ് കണ്ടുമുട്ടിയത്.

12 Aug 2021 10:30 AM GMT
ഫിൽമി റിപ്പോർട്ടർ

തലക്കൊപ്പം ദളപതി, 2021ലെ മികച്ച ചിത്രമെന്ന് ആരാധകർ; വൈറല്‍
X




മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ എംഎസ് ധോണിയും നടന്‍ വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസില്‍ വെച്ചാണ് കണ്ടുമുട്ടിയത്. വിജയ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ഗോകുലം സ്റ്റുഡിയോയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനായി എത്തിയതാണ് ധോണി. വിജയ് സ്റ്റുഡിയോയിലുണ്ടെന്ന് അറിഞ്ഞ ധോണി താരത്തെ സന്ദര്‍ശിക്കുകയായിരുന്നു.

ധോണിയും വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ തളപതി വിജയ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. ഈ വര്‍ഷത്തെ മികച്ച ചിത്രമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ പറയുന്നത്.


അതേസമയം നിലവില്‍ ബീസ്റ്റിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചിലാണ് ആരംഭിച്ചത്. ഏപ്രിലില്‍ വിജയ്യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ബീസ്റ്റില്‍ വിജയ് പൊലീസാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.



Next Story