Top

മാസ്ക് ഇല്ലാതെ 'അമ്മ' വേദിയിൽ താരങ്ങൾ; ഒപ്പം ഹൈബി ഈഡനും

താരങ്ങൾ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും തന്നെ പാലിക്കാതെയിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

17 Aug 2021 6:02 AM GMT
ഫിൽമി റിപ്പോർട്ടർ

മാസ്ക് ഇല്ലാതെ അമ്മ വേദിയിൽ താരങ്ങൾ; ഒപ്പം ഹൈബി ഈഡനും
X


താര സംഘടനയായ അമ്മയുടെ വേദിയിൽ മാസ്‌കോ സാമൂഹിക അകാലമോ മറ്റു കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ താരങ്ങൾ. മോഹൻലാൽ, ഇടവേള ബാബു, ടിനി ടോം, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങൾക്കൊപ്പം ഹൈബി ഈഡൻ എംപിയും ഇരുന്ന വേദിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടത്.
കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് നടന്ന 'ഒപ്പം അമ്മയും' ചടങ്ങിനിടയിലാണ് സംഭവം. മോഹൻലാൽ ഉൾപ്പെടുന്ന താരങ്ങൾ മാസ്ക് വെക്കാതെ ഇരിക്കുന്നതും സാമൂഹിക അകലം പാലിക്കാതെ ഇരിക്കുന്നതായും കാണാം.
രാജ്യത്ത് ദിനംപ്രതി കൊവിഡ് കണക്കുകൾ വർധിക്കുന്ന അവസ്ഥയിലും താരങ്ങളുടെ ഈ അനാസ്ഥ. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. അമ്മയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ വിമർശനവുമായി എത്തി കഴിഞ്ഞു.
നിർധനരായ വിദ്യാർത്ഥികൾക്കായുള്ള പഠനസഹായം നൽകാനായി അമ്മ ആരംഭിച്ച പദ്ധതിയാണ് ഒപ്പം അമ്മയും. കേരളത്തിൽ സ്കൂൾ വിദ്യഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തി 100 ടാബുകൾ നൽകുന്നതാണ് ആദ്യഘട്ട പരിപാടി. ചടങ്ങിൽ അമ്മയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലും ഉദ്ഘാടനം ചെയ്തു.


Next Story