Top

'ചാള പൃഥ്വിരാജ് ചിത്രമാണെന്നത് വ്യാജം'; മിനിമം ഒരു തിമിങ്കലമെങ്കിലും വേണ്ടെയെന്ന് ജിസ് ജോയ്

15 Sep 2021 7:29 AM GMT
ഫിൽമി റിപ്പോർട്ടർ

ചാള പൃഥ്വിരാജ് ചിത്രമാണെന്നത് വ്യാജം; മിനിമം ഒരു തിമിങ്കലമെങ്കിലും വേണ്ടെയെന്ന് ജിസ് ജോയ്
X

പൃഥ്വിരാജ്-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചാളയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പോസ്റ്ററും സിനിമയും വ്യാജമാണെന്ന് സംവിധായകന്‍ ജിസ് ജോയ് വ്യക്തമാക്കി. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. ചിത്രം ഉടന്‍ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും പോസ്റ്ററില്‍ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം പോസ്റ്റര്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംവിധായകന്‍ ജിസ് ജോയ് വാര്‍ത്ത വ്യാജമാണെന്ന് പ്രഖ്യാപിച്ചത്. 'ചാള നോട്ട് എ ഫിഷ്' എന്നാണ് ചിത്രത്തിന്റെ പേര്. 'ഇത് ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസും പോസ്റ്ററുമാണ്. മിനിമം ഒരു തിമിങ്കലമെങ്കിലും വേണ്ടേ' എന്നാണ് ജിസ് ജോയ് പോസ്റ്റര്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.


അതേസമയം പൃഥ്വിരാജ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ ഷൂട്ടിങ്ങിലാണ്. ചിത്രത്തില്‍ നയന്‍താരയാണ് പൃഥ്വിരാജിന്റെ നായികയാവുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നത്.

Popular

    Next Story