Top

'വിവാദങ്ങളുണ്ടാക്കുന്നവർക്ക് അതു തുടരാം'; 'ചേര'യിൽ വർഗീയത ചേർത്തവർക്ക് സംവിധായകന്റെ മറുപടി

ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം.

22 Aug 2021 2:57 PM GMT
ജോയേല്‍ സ്റ്റാലിന്‍

വിവാദങ്ങളുണ്ടാക്കുന്നവർക്ക് അതു തുടരാം; ചേരയിൽ വർഗീയത ചേർത്തവർക്ക് സംവിധായകന്റെ മറുപടി
X

നിമിഷ സജയനും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ചേരയുടെ പോസ്റ്റർ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ലിജിൻ ജോസ്. ഇത്തരത്തിലൊരു ചർച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിൻ ജോസ് റിപ്പോർട്ടർ ലൈവിനോട് വിശദീകരിച്ചു.

വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു കൊച്ച് ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റർ കൊണ്ടുള്ള ലക്ഷ്യം. ലിജിൻ പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് അത് തുടരാം ഇതിൽ പ്രതികരിക്കാൻ താൽപര്യമില്ല എന്നും ലിജിൻ ജോസ് അറിയിച്ചു.

ചേരയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുവാനാണ് പദ്ധതി. ത്രില്ലർ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നിമിഷയെയും റോഷനെയും കൂടാതെ മറ്റു കേന്ദ്ര കഥാപാത്രത്തെക്കുറിച്ച് തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ആ വിവരങ്ങൾ പങ്കുവെക്കാമെന്നും എന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Next Story

Popular Stories