Top

സുശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ബോളിവുഡിനെന്ന് ആരാധകര്‍; ട്വിറ്ററില്‍ ട്രെന്റിങ്ങായി ബോയിക്കോട്ട് സല്‍മാന്‍ ഖാന്‍

26 Aug 2021 11:07 AM GMT
ഫിൽമി റിപ്പോർട്ടർ

സുശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ബോളിവുഡിനെന്ന് ആരാധകര്‍; ട്വിറ്ററില്‍ ട്രെന്റിങ്ങായി ബോയിക്കോട്ട് സല്‍മാന്‍ ഖാന്‍
X

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ട്വിറ്ററില്‍ വിദ്വേഷ ക്യാംപെയിന്‍. ഇതിന് മുമ്പും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ സല്‍മാന്‍ ഖാന് നേരെ ഉണ്ടായിട്ടുണ്ട്. ഇത്തവണ സുശാന്തിന്റെ മരണത്തിന് ഉത്തരവാദിയാണ് സല്‍മാന്‍ എന്ന പേരിലാണ് ക്യാംപെയിന്‍ നടക്കുന്നത്. സുശാന്തിന്റെ ആരാധകരാണ് 'ബോയിക്കോട്ട് സല്‍മാന്‍ ഖാന്‍' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാക്കുന്നത്.

സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താരത്തിന്റെ ആരാധകര്‍ ബോളിവുഡിനെ ആക്രമിച്ച് മുമ്പും രംഗത്തെത്തിയിരുന്നു. സുശാന്തിന് നീതി ലഭിക്കണം എന്ന ആവശ്യവുമായാണ് ഈ വിദ്വേഷ ക്യാംപെയിനുകള്‍ നടക്കുന്നത്. ബോളിവുഡ് താരങ്ങളായ കരന്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, മഹേഷ് ഭട്ട് എന്നിവരെ കേന്ദ്രീകരിച്ചാണ് ക്യാംപെയിനുകള്‍ നടന്നിരുന്നത്.


ഇപ്പോള്‍ വീണ്ടും സുശാന്തിന്റെ ആരാധകര്‍ സല്‍മാനെയും താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയെയും വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. നിലവില്‍ സല്‍മാന്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തിനായി റഷ്യയിലാണ്. ചിത്രം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ ടൈഗര്‍ ത്രീ വിലക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
Next Story