Top

ഷാറൂഖിന്റെ മകൾ സുഹാന അഭിനയരംഗത്തേക്ക്; ഒപ്പം ഖുശി കപൂറും ഇബ്രാഹീം അലിഖാനും

സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂവരും അരങ്ങേറ്റം കുറിക്കുന്നത്

18 Aug 2021 2:46 PM GMT
ഫിൽമി റിപ്പോർട്ടർ

ഷാറൂഖിന്റെ മകൾ സുഹാന അഭിനയരംഗത്തേക്ക്; ഒപ്പം ഖുശി കപൂറും ഇബ്രാഹീം അലിഖാനും
X


ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ഷാറൂഖിന്റെ മകൾ സുഹാന ഖാൻ. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവായ ബോണി കപൂറിന്റെയും മകൻ ഖുശി കപൂര്‍, നടന്‍ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹീം അലിഖാൻ എന്നിവർക്കൊപ്പമാണ് സുഹാനയുടെ അരങ്ങേറ്റം.
സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂവരും അരങ്ങേറ്റം കുറിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മറ്റു വിവരണഫണ് ഉടൻ പുറത്തുവിടുമെന്നും ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്തു. ഖുശി യുടെ സഹോദരി ജാൻവി കപൂർ അഭിനയരംഗത്ത് സജീവമാണ്.


Next Story

Popular Stories