Top

'കൊകെയ്നിൽ മയങ്ങി താരങ്ങളുടെ ഭാര്യമാർ'; ഷാരൂഖ് നടത്തിയ പാർട്ടിയെക്കുറിച്ച് ഷെർലിൻ ചോപ്ര

'ഞാൻ വാതിൽ തുറന്നു. അവിടെ കണ്ട കാര്യങ്ങൾ എന്നെ ഞെട്ടിച്ചു'

7 Oct 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊകെയ്നിൽ മയങ്ങി താരങ്ങളുടെ ഭാര്യമാർ; ഷാരൂഖ് നടത്തിയ പാർട്ടിയെക്കുറിച്ച് ഷെർലിൻ ചോപ്ര
X

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡിലെ ലഹരി റാക്കറ്റ് സംബന്ധിച്ച് നിരവധി വിവരങ്ങളാണ് പുറത്തു വരുന്നത്. മുമ്പൊരിക്കൽ ഷാരൂഖ് നടത്തിയ ഒരു ലഹരി പാർട്ടിയിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഡൽറ്റ് കണ്ടന്റ് ക്രിയേറ്ററായ ഷെർലിൻ ചോപ്ര. കഴിഞ്ഞ വർഷം നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖമായിരുന്നു ഇത്. ആര്യൻ ഖാന്റെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇത് വീണ്ടും ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഷെർലിൻ ചോപ്ര.

ഷാരൂഖ് സംഘടിപ്പിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷെർലിൻ. ഇവിടെ വെച്ച് കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നെന്ന് ഷെർലിൻ പറയുന്നു.

"ഡാൻസ് ചെയ്തു കൊണ്ടിരിക്കെ തളർന്ന് വിയർത്തതോടെ ഞാൻ വാഷ് റൂമിൽ പോയി വാതിൽ തുറന്നു. അവിടെ കണ്ട കാര്യങ്ങൾ എന്നെ ഞെട്ടിച്ചു. ഞാൻ തെറ്റായ സ്ഥലത്താണല്ലോ എത്തിയതെന്ന് ഞാൻ ചിന്തിച്ചു പോയി. താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് വൈറ്റ് പൗഡർ എടുക്കുകയായിരുന്നു. നമ്മൾ സാധാരണയായി പറയുന്ന കൊക്കെയ്ൻ ആയിരുന്നു അത്," ഉടനെ തന്നെ താനവിടെ നിന്നും പോയെന്നും ബോളിവുഡിലെ പാർട്ടികളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്നും ഇതോടെ മനസ്സിലായെന്നും ഷെർലിൻ പറഞ്ഞു.


ഈമാസം രണ്ടിനാണ് ആഡംബര കപ്പലില്‍ നടന്ന റെയ്ഡില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടു പേര്‍ കസ്റ്റഡിയിലാകുന്നത്. മൂന്നാം തീയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്യന്‍, അറസ്റ്റിലായ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുമായി ബന്ധമുള്ള മലയാളി ശ്രേയസ് നായരെയും എന്‍.സി.ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

Popular Stories