Top

വിമാനത്താവളത്തിൽ സൽമാനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ; 'നിയമം സൂപ്പർതാരങ്ങൾക്കും ബാധകം'

താരം വരി തെറ്റിച്ച് അകത്ത് കയറുവാൻ ശ്രമിക്കുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തടയുകയും വരിയിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

22 Aug 2021 9:51 AM GMT
ഫിൽമി റിപ്പോർട്ടർ

വിമാനത്താവളത്തിൽ സൽമാനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ; നിയമം സൂപ്പർതാരങ്ങൾക്കും ബാധകം
X


സിനിമകൾ പോലെ തന്നെ വിവാദങ്ങൾ കൊണ്ടും ഏറെ സമ്പന്നനായ നടനാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ മുംബൈ വിമാനത്താവളത്തിൽ വെച്ച് നടനെ സുരക്ഷാ ഉദ്യോഗസ്ഥൻ തടയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സൽമാൻ വിമാനത്താവളത്തിലേക്ക് കയറുവാനുള്ള വരി തെറ്റിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ തടഞ്ഞത്.
കഴിഞ്ഞ ദിവസം ടൈഗര്‍ ത്രീ എന്ന സിനിമയുടെ ചിത്രീകരണത്തിനായി റഷ്യയിലേക്ക് പോകുവാനാണ് സൽമാൻ വിമാനത്താവളത്തിലെത്തിയത്. താരം വരി തെറ്റിച്ച് അകത്ത് കയറുവാൻ ശ്രമിക്കുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ തടയുകയും വരിയിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
നടനെ വിമർശിച്ചു നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. സൂപ്പർതാരങ്ങൾക്കും നിയമം ബാധകമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥനെ പ്രകീർത്തിച്ചും പ്രതികരണങ്ങൾ ഉണ്ട്.

അതേസമയം ടൈഗർ ത്രീയുടെ ചിത്രീകരണം റഷ്യയിൽ പുരോഗമിക്കുകയാണ്. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രിന കൈഫാണ് നായിക. ഇമ്രാൻ ഹാഷ്മിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Next Story