Top

സിനിമാ ലോകം വിട്ടിട്ട് രണ്ട് വർഷം; ആദ്യ ചിത്രം പങ്കു വെച്ച് സൈറ വസീം

തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു ഇവർ പറഞ്ഞത്.

6 Oct 2021 3:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമാ ലോകം വിട്ടിട്ട് രണ്ട് വർഷം; ആദ്യ ചിത്രം പങ്കു വെച്ച് സൈറ വസീം
X

സിനിമാ ലോകത്ത് നിന്നും വിടപറഞ്ഞ് രണ്ട് വർഷത്തിനു ശേഷം ആദ്യ ചിത്രം പങ്കുവെച്ച് മുൻ നടി സൈറ വസീം. പാലത്തിനു മുകളിൽ പർദ്ദ ധരിച്ചു നിൽക്കുന്ന ഒരു ഫോട്ടോയാണ് സൈറ പങ്കു വെച്ചിരിക്കുന്നത്. 2019 ലാണ് സൈറ ഇനി സിനിമയിലഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്. തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു ഇവർ പറഞ്ഞത്. ഒപ്പം തന്റെ പഴയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

2016 ൽ ആമിർഖാനോടൊപ്പം അഭിനയിച്ച ദം​ഗൽ ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം സൈറയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു. 2017 ൽ ആമിറിനൊപ്പം തന്നെ അഭിനയിച്ച സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രവും വൻ വിജയമായി. എന്നാൽ തനിക്ക് സിനിമ മേഖലയിൽ തുടരാൻ താൽപര്യമില്ലെന്ന് 2019 ൽ സൈറ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഇമാമുമായുള്ള ബന്ധത്തെ സിനിമ ബാധിക്കുന്നുണ്ടെന്നും താൻ വിശ്വാസത്തിലൂന്നിയ പുതിയ ജീവിതം തുടങ്ങാന​ഗ്രഹിക്കുന്നെന്നുമായിരുന്നു സൈറയുടെ പ്രഖ്യാപനം.

Next Story

Popular Stories