Top

സെയ്ഫ് അലി ഖാനും അർജുൻ കപൂറും പ്രേതത്തെ ഒഴിപ്പിക്കാൻ റെഡി; ചിരി പടർത്തി 'ഭൂത് പൊലീസ്' ട്രെയ്‌ലർ

ഭൂത് പോലീസിൽ ജാക്വിലിൻ ഫെര്‍ണാണ്ടസും യാമി ഗൗതമും നായികമാരായെത്തുന്നു.

18 Aug 2021 12:01 PM GMT
ഫിൽമി റിപ്പോർട്ടർ

സെയ്ഫ് അലി ഖാനും അർജുൻ കപൂറും പ്രേതത്തെ ഒഴിപ്പിക്കാൻ റെഡി; ചിരി പടർത്തി ഭൂത് പൊലീസ് ട്രെയ്‌ലർ
X


സെയ്ഫ് അലി ഖാനും അര്‍ജുൻ കപൂറും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പുതുക്കിയ ചിത്രം ഭൂത് പൊലീസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി ചിത്രമായൊരുക്കുന്ന ഭൂത് പോലീസിൽ ജാക്വിലിൻ ഫെര്‍ണാണ്ടസും യാമി ഗൗതമും നായികമാരായെത്തുന്നു.
ഹൊറർ പശ്ചാത്തലത്തിൽ ഒരുപാട് തമാശകൾ നിറഞ്ഞ ചിത്രമായിരിക്കും ഭൂത് പൊലീസ് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ഒരു എസ്റ്റേറ്റിൽ പ്രേതത്തെ ഒഴിപ്പിക്കാൻ സെയ്ഫും അർജുൻ കപൂറും എത്തുന്നതും പിന്നീട് അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പവൻ കിർപലാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ പതിനേഴിനാണ് ചിത്രം റിലീസ് ചെയ്യുക.


Next Story