Top

തപ്‌സിയുടെ രശ്മി റോക്കറ്റ് ഒടിടിയ്ക്ക്? ഉടൻ റിലീസ് എന്ന് സൂചന

58 കോടി രൂപയ്ക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുമായി കരാർ ഒപ്പിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

11 Aug 2021 1:13 PM GMT
ഫിൽമി റിപ്പോർട്ടർ

തപ്‌സിയുടെ രശ്മി റോക്കറ്റ് ഒടിടിയ്ക്ക്? ഉടൻ റിലീസ് എന്ന് സൂചന
X



ബോളിവുഡ് നായിക തപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം രശ്മി റോക്കറ്റ് ഒടിടി റിലീസിന് ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. 58 കോടി രൂപയ്ക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുമായി കരാർ ഒപ്പിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ ഇതേക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്നും പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.
ആകാശ് ഖുറാന സംവിധാനം ചെയ്യുന്നാണ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്പോർട്സ് ഡ്രാമയായി ഒരുങ്ങുനാണ് സിനിമയ്ക്കായി തപ്‌സിയുടെ വർക്ക് ഔട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ലൂപ്പ് ലപേടെ എന്ന സിനിമയും തപ്‌സിയുടേതായി റിലീസ് കാത്ത് നിൽക്കുന്നുണ്ട്. 1998ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ. തന്റെ കാമുകനെ രക്ഷിക്കുവാന്‍ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെണ്‍കുട്ടിയുടെ ശ്രമങ്ങളായിരുന്നു റണ്‍ ലോല റണ്ണിന്റെ കഥ.
ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ തപ്സി അവതരിപ്പിക്കുന്നത്. മോറിറ്റ്‌സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.



Next Story

Popular Stories