Top

രണ്‍വീറിന്റെ അതേ പ്രതിഫലം ചോദിച്ച് ദീപിക; ബന്‍സാലി ചിത്രത്തില്‍ നിന്ന് പുറത്ത്

നായകൻ രൺവീർ സിങ്ങിന് ലഭിക്കുന്ന അതേ വേതനം ആവശ്യപ്പെട്ടതുമൂലമാണ് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

8 Aug 2021 11:44 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്‍വീറിന്റെ അതേ പ്രതിഫലം ചോദിച്ച് ദീപിക; ബന്‍സാലി ചിത്രത്തില്‍ നിന്ന് പുറത്ത്
X


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബൈജു ബവ്‌രയില്‍ നിന്ന് ദീപക പദുക്കോണ്‍ പുറത്ത്. നായകൻ രൺവീർ സിങ്ങിന് ലഭിക്കുന്ന അതേ വേതനം ആവശ്യപ്പെട്ടതുമൂലമാണ് നടിയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമീപകാലത്തെ ചിത്രങ്ങൾക്കായി ദീപിക നായകൻ ലഭിക്കുന്ന അതേ പ്രതിഫലം ആവശ്യപ്പെടാറുണ്ടെന്നും പറയപ്പെടുന്നു.തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിന് ലഭിച്ച അതേ പ്രതിഫലം തന്നെ നടി ചോദിച്ചു എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഗംഗുബായ് കത്തിയവാഡിക്കു ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൈജു ബാവ്‍ര.1952ല്‍ വിജയ് ഭട്ടിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് ബൈജു ബാവ്‍ര.


Next Story