Top

അഫ്ഗാനിൽ സംഭവിക്കുന്ന കാര്യങ്ങളെ വെള്ളപൂശാൻ 'ഹിന്ദു ഭീകരതയെ' ഉപയോഗിക്കുന്നു; വിമർശനവുമായി പ്രണിത

'സൂക്ഷിക്കുക ഭാരതമേ ശത്രുക്കൾ ബോർഡറിന് അപ്പുറം മാത്രമല്ല നിങ്ങൾക്ക് ചുറ്റുമുണ്ട്', എന്നും പ്രണിത ട്വീറ്റ് ചെയ്യുന്നു.

19 Aug 2021 1:27 PM GMT
ഫിൽമി റിപ്പോർട്ടർ

അഫ്ഗാനിൽ സംഭവിക്കുന്ന കാര്യങ്ങളെ വെള്ളപൂശാൻ ഹിന്ദു ഭീകരതയെ ഉപയോഗിക്കുന്നു; വിമർശനവുമായി പ്രണിത
X


അഫ്ഗാനിസ്ഥാനിൽ നടക്കുന്ന കലാപത്തിൽ നിരവധി താരങ്ങൾ തനകളുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടി പ്രണിത സുഭാഷിന്റെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.
ചിലർ അഫ്ഗാനിൽ നടക്കുന്ന വിഷയങ്ങളെ വെള്ളപൂശാനായി ഹിന്ദു ഭീകരതയെ ഒരു കവചമായി ഉപയോഗിക്കുന്നു എന്നാണ് പ്രണിത പറയുന്നത്. 'സൂക്ഷിക്കുക ഭാരതമേ ശത്രുക്കൾ ബോർഡറിന് അപ്പുറം മാത്രമല്ല നിങ്ങൾക്ക് ചുറ്റുമുണ്ട്', എന്നും പ്രണിത ട്വീറ്റ് ചെയ്യുന്നു.
'സൂക്ഷിക്കുക ഭാരതമേ ശത്രുക്കൾ ബോർഡറിന് അപ്പുറം മാത്രമല്ല നിങ്ങൾക്ക് ചുറ്റുമുണ്ട്', എന്നും പ്രണിത ട്വീറ്റ് ചെയ്യുന്നു.
നേരത്തെയും നടി അഫ്ഗാൻ വിഷയത്തിൽ ട്വിറ്ററിൽ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. താലിബാൻ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ ഭയം തോന്നുന്നു.ഏറ്റവും ദുർബലരായവരെ സംരക്ഷിക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ ഐഎസ്എഎഫിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട സാന്നിധ്യത്തിന്റെ പ്രയോജനം എന്താണ്? അഫ്ഗാൻ ജനതയുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, പ്രണിത പറഞ്ഞു.

അജയ് ദേവ്ഗൺ നായകനായ ഭുജും, പ്രിയദർശൻ ചിത്രം ഹംഗാമ 2വുമാണ് പ്രണിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ആറു വർഷത്തിന് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2. മലയാളത്തിൽ മികച്ച വിജയം നേടിയ മോഹൻലാൽ ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ചിത്രം.


Next Story

Popular Stories