Top

വിമാനത്തിലെ ഏക യാത്രക്കാരനായി മാധവൻ; രസകരവും എന്നാൽ സങ്കടകരവുമെന്ന് നടൻ

ജൂലൈ 26ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരുന്നു മാധവന്‍റെ യാത്ര.

11 Aug 2021 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

വിമാനത്തിലെ ഏക യാത്രക്കാരനായി മാധവൻ; രസകരവും എന്നാൽ സങ്കടകരവുമെന്ന് നടൻ
X



കൊവിഡ് പ്രതിസന്ധി മൂലം വിമാനത്തിലെ ഏക യത്കാരനായി യാത്ര ചെയ്യേനി വന്ന അനുഭവം പങ്കുവെച്ച് നടൻ മാധവൻ. ഇത് ഒരേസമയം രസകരവും അതേപോലെ ദുഃഖകരവുമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണിത്തരം ഒരു യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ജൂലൈ 26ന് എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരുന്നു മാധവന്‍റെ യാത്ര. തീർത്തും ഒഴിഞ്ഞു കിടക്കുന്ന വിമാനത്താവളവും വിമാനവെല്ലാം മാധവൻ തന്റെ വീഡിയോയിൽ പകർത്തിയിരിക്കുന്നു. 'രസകരവും എന്നാൽ സങ്കടകരവുമാണ്. ഈ അവസ്ഥ ഉടൻ അവസാനിക്കുവാൻ പ്രാർത്ഥിക്കുന്നു, എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം അമേരിക്കി പണ്ഡിറ്റ്,റോക്കട്രി ദി നമ്പി ഇഫക്റ്റ് എന്ന് ചിത്രങ്ങളാണ് മാധവന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് റോക്കട്രി ദി നമ്പി ഇഫക്റ്റ് പറയുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.
മഞ്ജു വാര്യർ ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടെയുള്ള ചിത്രമാണ് അമേരിക്കി പണ്ഡിറ്റ്. നവാഗതനായ കൽപേഷ് ആണ് സംവിധാനം. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.


Next Story

Popular Stories