Top

വഴക്കാളി സ്വഭാവം കൊണ്ട് ട്വിറ്ററിൽ നിന്നും ബാൻ ചെയ്യപ്പെട്ടു, ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു വർഷം തികയ്ക്കുമോ? ചോദ്യവുമായി കങ്കണ

എത്രനാൾ താൻ ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും എന്ന് ഊഹിക്കാമോ എന്നും നടി ചോദിക്കുന്നു.

3 Aug 2021 4:29 PM GMT
ഫിൽമി റിപ്പോർട്ടർ

വഴക്കാളി സ്വഭാവം കൊണ്ട് ട്വിറ്ററിൽ നിന്നും ബാൻ ചെയ്യപ്പെട്ടു, ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു വർഷം തികയ്ക്കുമോ? ചോദ്യവുമായി കങ്കണ
X


വിദ്വേഷ പ്രചരണം നടത്തിയെന്ന് ആരോപിച്ച് നടി നടി കങ്കണ റണൗത്തിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ട്വിറ്ററിൽ ജോയിൻ ചെയ്തതിന്റെ ഒന്നാം വാർഷികത്തെക്കുറിച്ച് കുറിപ്പുമായി കങ്കണ.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താൻ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയതെന്നും തന്റെ വഴക്കാളി സ്വഭാവം മൂലം ബാൻ ചെയ്യപ്പെട്ടു എന്നും കങ്കണ പറയുന്നു. ആ സമയത്ത് തന്റെ മീഡിയ ടീം ആയിരുന്നു ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചെയ്തിരുന്നത്. അതിനു ശേഷം താൻ ഇൻസ്റ്റാഗ്രാമിലേക്ക് എത്തി. എത്രനാൾ താൻ ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും എന്ന് ഊഹിക്കാമോ എന്നും നടി ചോദിക്കുന്നു.
കങ്കണയുടെ വാക്കുകൾ:
2020 ഓഗസ്റ്റിലായിരുന്നു ഞാൻ ട്വിറ്ററിൽ ജോയിൻ ചെയ്തത്. ഈ മാസം ഞാൻ ഒരു വർഷം തികയ്ക്കുമായിരുന്നു. എന്നാൽ വഴക്കാളി സ്വഭാവം കൊണ്ട് ട്വിറ്ററിൽ നിന്നും ഞാൻ ബാൻ ചെയ്യപ്പെട്ടു. അതുവരെ എന്റെ ഇൻസ്റ്റാഗ്രാം മീഡിയ ടീം ആയിരുന്നു ഹാൻഡിൽ ചെയ്തിരുന്നത്. ഞാൻ ട്വിറ്ററിൽ കുറിക്കുന്നത് അവർ ഇൻസ്റ്റഗ്രാമിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. ബംഗാൾ ആക്രമണങ്ങളെ തുടർന്ന് ട്വിറ്ററിൽ ബാൻ ചെയ്തതുമൂലം ഞാൻ ഇൻസ്റ്റാഗ്രാമിൽ എത്തി. ഇവിവേയും എനിക്ക് ഭീഷണികൾ ഉണ്ട്. ഞാൻ എത്ര നാൾ ഇവിടെ തികയ്ക്കും, എട്ടു മാസമോ അതോ ഒരു വർഷമോ? നിങ്ങൾക്ക് ഊഹിക്കാമോ.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് ബംഗാളിൽ ഉണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് കങ്കണ ചെയ്ത ട്വീറ്റിൽ ബംഗാളില്‍ രാഷ്ട്രപതി ഭരണമാക്കണമെന്ന് പറഞ്ഞിരുന്നു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് 'ബംഗാള്‍ ബേണിങ്ങ് ' എന്ന സൈബര്‍ ക്യാംപെയിനിന്റെ ഭാഗമായിരുന്നു കങ്കണ. ഇതേ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്തത്.


Next Story

Popular Stories