ഗാർഹീക പീഡനം; റാപ്പർ ഹണി സിങ്ങിനെതിരെ പരാതി നല്‍കി ഭാര്യ
20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി ആവശ്യപ്പെട്ടിട്ടുണ്ട്.
3 Aug 2021 3:54 PM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് റാപ്പര്‍ ഹണി സിങ്ങിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തല്‍വാര്‍ പരാതി നൽകിയത്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതിയിന്മേൽ കോടതി ഹണി സിങ്ങിനെതിരെ നോട്ടീസ് ഇഷ്യൂ ചെയ്തുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്നെ ഹണി സിങ് ശാരീരികമായും മാനസികമായും ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്ന് ശാലിനി തല്‍വാര്‍ പരാതിയില്‍ പറയുന്നു. 20 കോടി രൂപ നഷ്ടപരിഹാരവും ശാലിനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹണി സിങ്ങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഹണി സിങ്ങിന് പരസ്ത്രീ ബന്ധമുണ്ടെന്നും മൗറീഷ്യസിലെ തങ്ങളുടെ ഹണിമൂൺ സമയം മുതൽ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും ശാലിനി ആരോപിച്ചു. ഓഗസ്റ്റ് 28നകം മറുപടി നല്‍കാന്‍ ഹണി സിങ്ങിനോട് കോടതി ആവശ്യപ്പെട്ടു.
- TAGS:
- honey singh
Next Story