Top

ഇൻസ്റ്റാഗ്രാമിൽ പൂർണനഗ്നയായി പ്രതിഷേധം; സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെ എന്ന് ബോളിവുഡ് നടി ഗഹന വസിഷ്ഠ്

നീലച്ചിത്രക്കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠയെ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

4 Aug 2021 12:07 PM GMT
ഫിൽമി റിപ്പോർട്ടർ

ഇൻസ്റ്റാഗ്രാമിൽ പൂർണനഗ്നയായി പ്രതിഷേധം; സമൂഹത്തിന്റെ ഇരട്ടത്താപ്പിനെതിരെ എന്ന് ബോളിവുഡ് നടി ഗഹന വസിഷ്ഠ്
X


നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഗഹന വസിഷ്ഠ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത്. ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ലൈവ് ആയി പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് നടിയുടെ പ്രതിഷേധം.
'ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. ഇരട്ടത്താപ്പ്' നടി വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നു. നീലച്ചിത്രക്കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠയെ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ്‌സീരീസില്‍ അഭിനയിക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. പിന്നാലെ മുംബൈയിലെ ഒരു ബംഗ്ലാവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേരെ പിടികൂടി. ഇതുവഴിയാണ് നീല ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. രാജ് കുന്ദ്ര നിലവിൽ രണ്ടാഴ്ചത്തെ റിമാൻഡിൽ ജയിലിൽ കഴിയുകയാണ്.


Next Story