Top

പ്രിയങ്കയും കത്രീനയു ആലിയയും ഒന്നിച്ചൊരു റോഡ് ട്രിപ്പ്; ജീ ലെ സാറാ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഫർഹാൻ അക്തർ

ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തറിന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവ് കൂടെയാണ് ചിത്രം.

10 Aug 2021 8:46 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രിയങ്കയും കത്രീനയു ആലിയയും ഒന്നിച്ചൊരു റോഡ് ട്രിപ്പ്; ജീ ലെ സാറാ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഫർഹാൻ അക്തർ
X



പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുക്കാൻ ഫർഹാൻ അക്തർ. ജീ ലെ സാറാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുളള വിശേഷങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലനങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റർ. ദിൽ ചഹ്താ ഹി, സിന്ദഗി നാ മിലേഗി ദോബാര പോലെ ഒരു മികച്ച റോഡ് മൂവി തന്നെയായിരിക്കും ചിത്രമെന്ന പോസ്റ്റർ ഉറപ്പ് നൽകുന്നുണ്ട്.
ഫർഹാൻ അക്തറിന് പുറമെ സോയ അക്തർ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങിയവരും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തറിന്റെ സംവിധാനത്തിലേക്കുള്ള തിരിച്ചുവരവ് കൂടെയാണ് ചിത്രം. ഡോൺ 2വാണ് ഫർഹാൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തിനൊപ്പം സോയ അക്തറും റീമ കട്ട്ഗിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് പദ്ധതി.


Next Story

Popular Stories