Top

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; ഒപ്പം പൂജ ഭട്ടും സണ്ണി ഡിയോളും

പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

11 Aug 2021 4:48 PM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്; ഒപ്പം പൂജ ഭട്ടും സണ്ണി ഡിയോളും
X


ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടൻ അഭിനയിക്കുന്നത്. ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കും. നേരത്തെ കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകളാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ.

അതേസമയം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ ചിത്രം. കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകള്‍. അരവിന്ദ് കരുണാകര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് സെല്യൂട്ടില്‍ ദുല്‍ഖറിന്റെത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Next Story