Top

'എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ'; രസകരമായ പ്രതികരണവുമായി അക്ഷയ് കുമാർ

നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അവസരത്തില്‍ തന്റെ ജീവിതം സിനീമയാക്കിയാൽ അതിൽ അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു.

10 Aug 2021 4:33 AM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ ബിയോപിക്ക് വന്നാൽ നീരജ് ചോപ്ര നായകനാട്ടെ; രസകരമായ പ്രതികരണവുമായി അക്ഷയ് കുമാർ
X


ടോക്കിയോ ഒളിംപിക്സിലെ നീരജ് ചോപ്രയുടെ സ്വർണ്ണ മെഡൽ നേട്ടത്തിന് പിന്നാലെ നടൻ അക്ഷയ് കുമാറിന്റെ പേരിൽ നിരവധി ട്രോളുകൾ പരന്നിരുന്നു. നീരജ് ചോപ്രയുടെ ജീവിതം സിനിമയായാക്കാനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ് കുമാർ എന്ന തരത്തിൽ നിരവധി ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അക്ഷയ് കുമാറിന്റെ പഴയ ചില ചിത്രങ്ങളും ട്രോളന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ആ ട്രോളുകളോട് രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. അത് വളരെ രസകരമാണ്. ഞാനും ആ ചിത്രം കണ്ടിരുന്നു. അത് എന്റെ സിനിമയായ സൗഗന്ധിലെ സ്റ്റിൽ ആണ്, എന്ന് അക്ഷയ് കുമാർ പറഞ്ഞു. തന്റെ ഭാര്യ ട്രോളുകളായി പറക്കുന്ന ചിത്രങ്ങൾ തനിക്ക് അയച്ചു തന്നുവെന്നും എന്നാൽ താൻ അതൊക്കെ നേരത്തെ കണ്ടിരുന്നു എന്ന മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അവസരത്തില്‍ തന്റെ ജീവിതം സിനീമയാക്കിയാൽ അതിൽ അക്ഷയ് കുമാറോ രണ്‍ദീപ് ഹൂഡയോ അഭിനയിക്കണം എന്ന് പറഞ്ഞിരുന്നു. 'നീരജ് വളരെ സുന്ദരനായ ചെറുപ്പക്കാരനാണ്. എന്റെ ബിയോപിക്ക് വന്നാൽ അദ്ദേഹം ആ വേഷം അവതരിപ്പിക്കണം', അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം അക്ഷയ് കുമാർ നായകനാകുന്ന ചിത്രം ബെൽബോട്ടം റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുക. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. റോ ഏജന്റിന്റെ വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ എത്തുക.
ഞ്ജിത് എം തിവാരിയാണ് സംവിധാനം.വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.
രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം.


Next Story

Popular Stories