Top

'മമ്മൂട്ടി മറ്റുള്ള നടന്‍മാര്‍ക്ക് മാതൃകയാണ്'; അടൂര്‍ ഗോപാലകൃഷ്ണന്‍

വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തില്‍ ഒരേ പോലെ ഡിസിപ്ലിന്‍ സൂക്ഷിക്കുന്ന ഒരാളാണ് മമ്മൂട്ടി

12 Aug 2021 7:38 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി മറ്റുള്ള നടന്‍മാര്‍ക്ക് മാതൃകയാണ്; അടൂര്‍ ഗോപാലകൃഷ്ണന്‍
X


മമ്മൂട്ടി മറ്റുള്ള നടന്‍മാര്‍ക്കൊരു മാതൃകയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മമ്മൂട്ടി തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും പാലിച്ച് പോരുന്ന അച്ചടക്കം മാതൃകപരമാണ്. അദ്ദേഹത്തിന്റെ ശരീരത്തെ സൂക്ഷിക്കുന്ന രീതിയിലും ആ അച്ചടക്കം പൂര്‍ണ്ണമായും ഉണ്ട്. തന്റെ തൊഴിലില്‍ ശരീരത്തിനുള്ള പ്രാധാന്യം മനസിലാക്കി അത് വര്‍ഷങ്ങളോളം ഒരേ പോലെ സൂക്ഷിക്കുന്നത് വലിയ കാര്യം തന്നെയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
തന്റെ അനന്തരം എന്ന സിനിമയില്‍ ആദ്യമായി മമ്മൂട്ടിയെ അഭിനയിക്കാന്‍ വിളിച്ച അനുഭവവും അടൂര്‍ പങ്കുവെച്ചു. അനന്തരത്തിലെ നടന്‍ അശോകനായിരുന്നു. വലിയ താരമായ മമ്മൂട്ടിയെ അശോകന്റെ ചേട്ടന്റെ വേഷം ചെയ്യാനാണ് ഞാന്‍ വിളിച്ചത്. എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ റോളല്ല തനിക്ക് സിനിമയുടെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് അടൂര്‍ പറയുന്നു. പിന്നീട് മതിലുകള്‍., വിധേയന്‍ എന്നീ രണ്ട് അടൂര്‍ ഗോപാലന്‍ ചിത്രങ്ങളില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിരുന്നു. അഭിനയ ജീവിതത്തില്‍ 50 വര്‍ഷം തികച്ച മമ്മൂട്ടിയെ കുറിച്ച് നടന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍:
'മമ്മൂട്ടി മറ്റുള്ളവര്‍ക്കൊരു മാതൃകയാവേണ്ട നടനാണ്. കാരണം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തില്‍ ഒരേ പോലെ ഡിസിപ്ലിന്‍ സൂക്ഷിക്കുന്ന ഒരാളാണ്. അതു പോലെ തന്നെയാണ് അദ്ദേഹം തന്റെ ശരീരം സൂക്ഷിക്കുന്നതും. ഇതാണ് തന്റെ ഇന്‍സട്രമെന്റ് എന്ന് മനസിലാക്കി എത്രയോ കാലമായി ശരീരത്തെ ഒരേ പോലെ കൊണ്ട് നടക്കുന്ന വ്യക്തിയാണ്. അത് കൊണ്ടാണ് അദ്ദേഹം മറ്റുള്ള നടന്‍മാര്‍ക്ക് മാതൃകയാണെന്ന് പറഞ്ഞത്.
എന്റെ അനന്തരം എന്ന സിനിമയിലാണ് മമ്മൂട്ടിയെ ഞാന്‍ ആദ്യമായി അഭിനയിക്കാന്‍ വിളിക്കുന്നത്. ആ സമയത്ത് അദ്ദേഹം വളരെ താരമൂല്യമുള്ള നടനായിരുന്നു. പക്ഷെ എന്റെ സിനിമയില്‍ പ്രധാന നടന്‍ ശരിക്കും അശോകനാണ്. അശോകന്‍ അന്ന് വലിയ താരമൊന്നും ആയിട്ടില്ല. എന്നാല്‍ മമ്മൂട്ടി അന്നൊരു താരമാണ്. അങ്ങനെ ഞാന്‍ മമ്മൂട്ടിയോട് കൃത്യമായി തന്നെ പറഞ്ഞു, ഇത് നായകന്റെ റോളല്ല. നായകന്റെ സഹോദരന്റെ റോളാണ് എന്നാല്‍ വളരെ പ്രധാനപ്പെട്ട റോളാണെന്ന് പറഞ്ഞു. അപ്പോ മമ്മൂട്ടി പറഞ്ഞു അതൊന്നും പ്രശ്‌നമല്ല. എനിക്ക് ഈ പടത്തില്‍ അഭിനയിക്കണം എന്നതാണ് പ്രധാനം എന്ന് പറഞ്ഞു. ഇത്തരത്തില്‍ ഒരു തുറന്ന മനോഭാവം കാണിച്ചതിനാല്‍ തന്നെ എന്റെ പിന്നീടുള്ള രണ്ട് സിനിമകളില്‍ നായകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചു.'


Next Story