Top

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഗോള്‍ഡന്‍ വിസ'; യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്

15 Sep 2021 10:42 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഗോള്‍ഡന്‍ വിസ; യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ്
X

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ പൃഥ്വിരാജ്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിസ സ്വീകരിച്ച ചിത്രവും താരം പങ്കുവെച്ചു.

'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഗോള്‍ഡന്‍ വിസ' എന്ന ക്യാപ്ക്ഷനോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇതിന് മുമ്പ് മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ് എന്നീ താരങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ മലയാളി താരങ്ങള്‍. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസയ്ക്കുള്ളത്. വിവിധ മേഖലകളിലായി കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.

അതേസമയം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡാണ് പൃഥ്വിരാജ് അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമ. ചിത്രത്തിന്റെ ഷൂട്ട് ആലുവയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ആരംഭിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വരാജിനൊപ്പം നയന്‍താരയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്.

Popular

    Next Story