Top

മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് വീഡിയോയുമായി 12th മാന്‍ ടീം

15 Sep 2021 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

മോഹന്‍ലാലിന്റെ സ്‌റ്റൈലിഷ് വീഡിയോയുമായി 12th മാന്‍ ടീം
X

12th മാന്‍ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ താരത്തിന്റെ സ്റ്റൈലിഷ് വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍. സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു എന്ന് ഔദ്യോഗികമായി പ്രേക്ഷകരെ അറിയിക്കുകയാണ് വീഡിയോയിലൂടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. നേരത്തെ തന്നെ ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ആ സമയത്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലായിരുന്നു. സെപ്റ്റംബര്‍ 6ന് ബ്രോഡാഡി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഒരാഴ്ച്ചക്ക് ശേഷം 12th മാനിന്റെ സെറ്റിലെത്തിയിരിക്കുകയാണ്.

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12വേ മാന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിതെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Popular

    Next Story