Top

ഇറ്റലിയോളം മികച്ചതല്ല സ്‌പെയിന്‍; യൂറോ കപ്പ് സെമി സാധ്യത പ്രവചിച്ച് മൗറീഞ്ഞോ

യൂറോ കപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് ഇറ്റലി-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിനാണ്. മൂന്നു തവണ ജേതാക്കളായ സ്‌പെയിനും ഈ യൂറോയില്‍ ഇതുവരെ ഏറ്റവും മികച്ച പ്രകടനവുമായി 53 വര്‍ഷത്തിനു ശേഷം കിരീടം സ്വപ്‌നം കാണുന്ന ഇറ്റലിയും കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ടൂര്‍ണമെന്റില്‍ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ചുവരുന്ന ടീമാണ് ഇറ്റലി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെയാണ് അവര്‍ തോല്‍പിച്ചത്. അതേസമയം മറുവശത്ത് പയ്യെത്തുടങ്ങി ആളിക്കത്തുകയാണ് സ്‌പെയിന്‍. ഗ്രൂപ്പിലെ […]

4 July 2021 11:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറ്റലിയോളം മികച്ചതല്ല സ്‌പെയിന്‍; യൂറോ കപ്പ് സെമി സാധ്യത പ്രവചിച്ച് മൗറീഞ്ഞോ
X

യൂറോ കപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ ആരാധകര്‍ കാത്തിരിക്കുന്നത് ഇറ്റലി-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിനാണ്. മൂന്നു തവണ ജേതാക്കളായ സ്‌പെയിനും ഈ യൂറോയില്‍ ഇതുവരെ ഏറ്റവും മികച്ച പ്രകടനവുമായി 53 വര്‍ഷത്തിനു ശേഷം കിരീടം സ്വപ്‌നം കാണുന്ന ഇറ്റലിയും കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്.

ടൂര്‍ണമെന്റില്‍ ഇതുവരെ എല്ലാ മത്സരങ്ങളും ജയിച്ചുവരുന്ന ടീമാണ് ഇറ്റലി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെയാണ് അവര്‍ തോല്‍പിച്ചത്. അതേസമയം മറുവശത്ത് പയ്യെത്തുടങ്ങി ആളിക്കത്തുകയാണ് സ്‌പെയിന്‍. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോളടിക്കാന്‍ മറന്ന അവര്‍ അവസാന മത്സരം അഞ്ചു ഗോളുകള്‍ക്ക് ജയിച്ചാണ് നോക്കൗട്ടില്‍ കടന്നത്.

പ്രീക്വാര്‍ട്ടറില്‍ എട്ടുഗോളുകള്‍ പിറന്ന ത്രില്ലറില്‍ ക്രൊയേഷ്യയെയും ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടോളം നീണ്ട മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയുമാാണ് അവര്‍ തോല്‍പിച്ചത്. ഇവരില്‍ ആരു വാഴും ആരു വീഴും എന്നു പറയുക പ്രയാസമാണ്. എന്നാല്‍ വിഖ്യാത പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയ്ക്ക് അതിനു വ്യക്തമായ ഉത്തരമുണ്ട്.

ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയുടെ പരിശീലകനായ മൗറീഞ്ഞോയ്ക്ക് ഇറ്റലിയോടാണ് മമത. ഇറ്റലിയോളം ശക്തരല്ല സ്‌പെയിനെന്നാണ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലകനായ മൗറീഞ്ഞോ പറയുന്നത്. നിലവിലെ സ്പാനിഷ് ടീമില്‍ റയല്‍ താരങ്ങള്‍ ആരും ഇടംപിടിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

”ഈ മത്സരം ഇറ്റലി ജയിക്കുമെന്ന് ഉറപ്പാണ്. അവരോളം വരില്ല സ്‌പെയിന്‍. സ്പാനിഷ് ടീമിനോട് ബഹുമാനമുണ്ട്. അവര്‍ക്ക് മികച്ച താരങ്ങളും മികച്ച ഗെയിം പ്ലാനുമുണ്ട്. പക്ഷേ ഈ ടൂര്‍ണമെന്റിലെങ്കിലും ഇറ്റലിക്കു മുന്നില്‍ സ്‌പെയിന്‍ ഒന്നുമല്ലെന്നു തന്നെ പറയേണ്ടിവരും. അത്ര മികച്ച കളിയാണ് അവര്‍ കളിക്കുന്നത്.”- മൗറീഞ്ഞോ പറഞ്ഞു.

Next Story

Popular Stories