Top

മൗറീഞ്ഞോയെയും ‘വീഴ്ത്തി’ ലൂക്ക് ഷാ; ഇംഗ്ലീഷ് താരത്തെ പ്രകീര്‍ത്തിച്ച് വിഖ്യാത പരിശീലകന്‍

തന്റെ മുഖ്യ വിമര്‍ശകനായ ഹൊസെ മൗറീഞ്ഞോയെക്കൊണ്ട് പ്രശംസ ചൊരിയിച്ച് ഇംഗ്ലണ്ട് താരം ലൂക്ക് ഷാ. യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ യുക്രെയ്‌നെതിരായ മികച്ച പ്രകടനത്തിലൂടെയാണ് ലൂക്ക് ഷാ മൗറീഞ്ഞോയെ വീഴ്ത്തിയത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഏറെ പ്രശസ്തമാണ്. മൗറീഞ്ഞോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്നപ്പോള്‍ ആരംഭിച്ചതാണ് ഇവര്‍ തമ്മിലുള്ള ശത്രുത. മൗറീഞ്ഞോയുടെ കീഴില്‍ പലപ്പോഴും ബെഞ്ചിലായിരുന്നു ലൂക്ക് ഷായുടെ സ്ഥാനം. താന്‍ മികച്ച താരങ്ങളയാണ് ആദ്യ ഇലവനില്‍ ഇറക്കുകയെന്നും മികവില്ലാത്തവരെ ഇറക്കില്ലെന്നുമാണ് ഇതേക്കുറിച്ച് ഒരിക്കല്‍ മൗറീഞ്ഞോ പറഞ്ഞത്. ഈ പരാമര്‍ശം […]

4 July 2021 3:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൗറീഞ്ഞോയെയും ‘വീഴ്ത്തി’ ലൂക്ക് ഷാ; ഇംഗ്ലീഷ് താരത്തെ പ്രകീര്‍ത്തിച്ച് വിഖ്യാത പരിശീലകന്‍
X

തന്റെ മുഖ്യ വിമര്‍ശകനായ ഹൊസെ മൗറീഞ്ഞോയെക്കൊണ്ട് പ്രശംസ ചൊരിയിച്ച് ഇംഗ്ലണ്ട് താരം ലൂക്ക് ഷാ. യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ യുക്രെയ്‌നെതിരായ മികച്ച പ്രകടനത്തിലൂടെയാണ് ലൂക്ക് ഷാ മൗറീഞ്ഞോയെ വീഴ്ത്തിയത്.

ഇരുവരും തമ്മിലുള്ള ശണ്ഠ ഏറെ പ്രശസ്തമാണ്. മൗറീഞ്ഞോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായിരുന്നപ്പോള്‍ ആരംഭിച്ചതാണ് ഇവര്‍ തമ്മിലുള്ള ശത്രുത. മൗറീഞ്ഞോയുടെ കീഴില്‍ പലപ്പോഴും ബെഞ്ചിലായിരുന്നു ലൂക്ക് ഷായുടെ സ്ഥാനം.

താന്‍ മികച്ച താരങ്ങളയാണ് ആദ്യ ഇലവനില്‍ ഇറക്കുകയെന്നും മികവില്ലാത്തവരെ ഇറക്കില്ലെന്നുമാണ് ഇതേക്കുറിച്ച് ഒരിക്കല്‍ മൗറീഞ്ഞോ പറഞ്ഞത്. ഈ പരാമര്‍ശം ഇരുവരെയും വല്ലാത്ത അകല്‍ച്ചയിലാക്കിയിരുന്നു.

മൗറിനോക്ക് തന്നെ ഇഷ്ടമല്ലെന്നും കഴിഞ്ഞ ദിവസം ലൂക് ഷോ പറഞ്ഞിരുന്നു. എന്നാല്‍ യുക്രെനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലൂക് ഷോ മൗറിനോയുടെ പ്രശംസ ഏറ്റുവാങ്ങുകയായിരുന്നു. യൂറോ കപ്പില്‍ മൂന്ന് അസിസ്റ്റുമായി ലൂക് ഷോ മികച്ച ഫോമിലാണ്.

മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ജയിച്ചത്. വെംബ്ലിയില്‍ നടക്കുന്ന സെമിഫൈനലില്‍ ഇനി ഡെന്‍മാര്‍ക്ക് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Next Story

Popular Stories