Top

റയലിനു വേണ്ടെങ്കിലും റാമോസിനെ മൗറീഞ്ഞോയ്ക്കു വേണം; സ്പാനിഷ് താരം ഇറ്റലിയിലേക്ക്

15 വര്‍ഷത്തെ കരിയറിനൊടുവില്‍ റയല്‍ മാഡ്രിഡില്‍ നിന്നു വിടപറഞ്ഞ സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇറ്റാലിയന്‍ സീരി എയിലേക്കെന്നു സൂചന. റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയുടെ താല്‍പര്യപ്രകാരം റാമോസ് ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയില്‍ ചേരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ച മുമ്പാണ് മൗറീഞ്ഞോ റോമയുടെ പരിശീലകനായി ചുമതലയേറ്റത്. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച താരങ്ങളെ ക്ലബില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മൗറീഞ്ഞോ. 2010 മുതല്‍ 13 വരെ മൂന്നു സീസണില്‍ റയലിനെ […]

22 Jun 2021 3:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റയലിനു വേണ്ടെങ്കിലും റാമോസിനെ മൗറീഞ്ഞോയ്ക്കു വേണം; സ്പാനിഷ് താരം ഇറ്റലിയിലേക്ക്
X

15 വര്‍ഷത്തെ കരിയറിനൊടുവില്‍ റയല്‍ മാഡ്രിഡില്‍ നിന്നു വിടപറഞ്ഞ സ്പാനിഷ് പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇറ്റാലിയന്‍ സീരി എയിലേക്കെന്നു സൂചന. റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോയുടെ താല്‍പര്യപ്രകാരം റാമോസ് ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയില്‍ ചേരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാഴ്ച മുമ്പാണ് മൗറീഞ്ഞോ റോമയുടെ പരിശീലകനായി ചുമതലയേറ്റത്. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മികച്ച താരങ്ങളെ ക്ലബില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മൗറീഞ്ഞോ. 2010 മുതല്‍ 13 വരെ മൂന്നു സീസണില്‍ റയലിനെ പരിശീലിപ്പിച്ച മൗറീഞ്ഞോയ്ക്ക് റാമോസുമായി അടുത്ത ബന്ധമാണുള്ളത്.

ഇതിന്റെ പേരില്‍ മൗറീഞ്ഞോയുടെ ക്ഷണം റാമോസ് നിരാകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. മൗറീഞ്ഞോയുടെ ആവശ്യപ്രകാരം റോമ അധികൃതര്‍ ഈ ആഴ്ച തന്നെ റാമോസുമായി ചര്‍ച്ച നടത്തുമെന്നും താരത്തിന് രണ്ടു വര്‍ഷത്തെ കരാറാണ് വാഗ്ദാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

എന്നാല്‍ റോമയ്ക്ക് വരുന്ന ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാന്‍ കഴിയാത്തത് റാമോസിനെ ഇറ്റലിയിലേക്കു കൂടുമാറുന്നതില്‍ നിന്നു പിന്തിരിപ്പിക്കുമെന്നും സൂചനയുണ്ട്. റോമയ്ക്കു പകരം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയലേക്ക് താരം ചേക്കേറാനാണ് സാധ്യതയയെന്നും പറയപ്പെടുന്നു. എന്നാല്‍ റാമോസിനായി ഇതുവരെ പി.എസ്.ജി. നീക്കം നടത്തിയിട്ടില്ല.

Next Story

Popular Stories