Top

രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കുഴിച്ചുമൂടി

വീടിന് ചുറ്റും രക്തം കണ്ട് വിജിയുടെ മൂത്ത കുട്ടി നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് സ്ഥലം പരിശോധിക്കുകയും കുട്ടിയെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തത്.

3 Dec 2020 4:58 AM GMT
വയ്യേറ്റ് ബി പ്രദീപ് 

രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കുഴിച്ചുമൂടി
X

നെടുമങ്ങാട്: രണ്ടു ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെയാണ് അമ്മ വീട്ടുപരിസരത്തു തന്നെ കുഴിച്ചു മൂടിയത്. പനവൂർ മാങ്കുഴി തോട്ടിൻങ്കര കുന്നുംപുറത്ത് വീട്ടിൽ വിജിയാണ് (29) സ്വന്തം കുഞ്ഞിനെ കുഴിച്ചു മൂടിയത്.

ഇന്ന് രാവിലെ ആണ് നാട്ടുകാർ സംഭവം അറിഞ്ഞത്. വീടിന് ചുറ്റും രക്തം കണ്ട് വിജിയുടെ മൂത്ത കുട്ടി നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് സ്ഥലം പരിശോധിക്കുകയും കുട്ടിയെ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്തത്.

പൊലീസ് സ്ഥലത്തെത്തി വിജിയെ അറസ്റ്റ് ചെയ്തു. ആർഡിഒ സ്ഥലത്ത് എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Next Story

Popular Stories