നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കാസര്‍ഗോഡ് ബദിയടുക്കയില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 15ന് ഭര്‍തൃവീട്ടില്‍ വച്ചാണ് ഷാഹിന പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഷാഹിന ഗര്‍ഭിണിയായ വിവരം ഭര്‍ത്താവും വീട്ടുകാരോ അറിഞ്ഞിരുന്നില്ല. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഷാഹിനയെ ആശുപത്രിയില്‍ എത്തിച്ച ഘട്ടത്തിലാണ് പ്രസവം നടന്ന വിവരം ഭര്‍ത്താവും ബന്ധുക്കളും അറിയുന്നത്. വീട്ടില്‍ നടത്തിയ തെരച്ചിലില്‍ രാത്രിയോടു കൂടി തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ ഇയര്‍ഫോണ്‍ വയര്‍ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം.
പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് തെളിഞ്ഞു. തുടര്‍ന്ന് ബദിയടുക്ക പോലീസ് നടത്തിയ അന്വേഷണത്തില്‍ 22 ദിവസത്തിനു ശേഷമാണ് ഷാഹിന അറസ്റ്റിലായത്. ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്ന് മാസമാകുമ്പോഴേക്കും വീണ്ടും ഗര്‍ഭിണിയായതാണ് ക്രൂരകൃത്യം ചെയ്യാന്‍ ഷാഹിനയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.