Top

മൊട്ടേറയില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിച്ച് സ്പിന്നര്‍മാര്‍; രണ്ടാം ഇന്നിംഗ്‌സില്‍ 81ന് എല്ലാവരും പുറത്ത്, ഇന്ത്യക്ക് ജയിക്കാന്‍ 48 റണ്‍സ്

പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 81റണ്‍സിന് എല്ലാവരും പുറത്തായി. അക്‌സര്‍ പട്ടേല്‍ അഞ്ചും രവിചന്ദ്ര അശ്വിന്‍ നാലും വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ആദ്യമായി പന്തെറിഞ്ഞ വാഷിംഗ് ടണ്‍ സുന്ദറിന് നാലാമത്തെ ബോളില്‍ തന്നെ വിക്കറ്റ് ലഭിച്ചു. മൂന്ന് ദിവസം ബാക്കിയിരിക്കെ ഇന്ത്യക്ക് വെറും 48 റണ്‍സാണ് വിജയിക്കാന്‍ വേണ്ടത്. ഇന്ന് തന്നെ മത്സരം ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. ഇരു ഇന്നിംഗ്‌സുകളിലുമായി ഏഴ് വിക്കറ്റ് നേടിയ അശ്വിന്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് ക്ലബില്‍ […]

25 Feb 2021 7:51 AM GMT

മൊട്ടേറയില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിച്ച് സ്പിന്നര്‍മാര്‍; രണ്ടാം ഇന്നിംഗ്‌സില്‍ 81ന് എല്ലാവരും പുറത്ത്, ഇന്ത്യക്ക് ജയിക്കാന്‍ 48 റണ്‍സ്
X

പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 81റണ്‍സിന് എല്ലാവരും പുറത്തായി. അക്‌സര്‍ പട്ടേല്‍ അഞ്ചും രവിചന്ദ്ര അശ്വിന്‍ നാലും വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ആദ്യമായി പന്തെറിഞ്ഞ വാഷിംഗ് ടണ്‍ സുന്ദറിന് നാലാമത്തെ ബോളില്‍ തന്നെ വിക്കറ്റ് ലഭിച്ചു. മൂന്ന് ദിവസം ബാക്കിയിരിക്കെ ഇന്ത്യക്ക് വെറും 48 റണ്‍സാണ് വിജയിക്കാന്‍ വേണ്ടത്. ഇന്ന് തന്നെ മത്സരം ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.

ഇരു ഇന്നിംഗ്‌സുകളിലുമായി ഏഴ് വിക്കറ്റ് നേടിയ അശ്വിന്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും പോക്കറ്റിലാക്കി. പട്ടികയില്‍ ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യാ മുരളീധരനാണ് മുന്നില്‍. 72 ടെസ്റ്റില്‍ നിന്നായിരുന്നു മുരളി 400 വിക്കറ്റ് വീഴ്ത്തിയത്. രണ്ടാമത്തെ ഇന്നിംഗ്‌സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത അക്‌സര്‍ ആദ്യ പന്തില്‍ തന്നെ ക്രൗളിയെ പുറത്താക്കിയിരുന്നു.

അക്‌സറിന്റെ രണ്ടാമത്തെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയും പുറത്തായെങ്കിലും റിവ്യുവിലൂടെ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ മൂന്നാം പന്തില്‍ ബെയര്‍‌സ്റ്റോയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത അക്‌സര്‍ ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതറി. രണ്ടാമത്തെ പന്തിലെ വിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ അക്‌സറിന് ഹാട്രിക് സ്വന്തമാക്കാമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അവസാന വിക്കറ്റ് അകസ്‌റിനായിരുന്നു.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 145 റണ്‍സിന് അവസാനിച്ചിരുന്നു. ഇംഗ്ലീഷ് നായകനും പാര്‍ടൈം ബൗളറുമായി ജോ റൂട്ടാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത റൂട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഉപനായകന്‍ അജിന്‍ക്യ രെഹാനയെ(7) നഷ്മായി. പിന്നീട് ഇന്ത്യയുടെ പേര് കേട്ട മധ്യനിരയും വാലറ്റവും തുടരെ തുടരെ കൂടാരം കയറുന്ന കാഴ്ച്ചയാണ് കണ്ടത്. ആറ് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ മൂന്ന് പേര്‍ പൂജ്യത്തിനാണ് മടങ്ങിയത്.

ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യ ദിനം കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. പേസ് ബൗളര്‍മാരെ ജാഗ്രതയോടെ കളിച്ച രോഹിത്തും ഗില്ലും സ്‌കോര്‍ പതുക്കെ മുന്നോട്ടു നയിച്ചു. എന്നാല്‍ ജോഫ്രാ ആര്‍ച്ചറിനെതിരെ മോശം ഷോട്ട് കളിച്ച ഗില്‍ വീണു. പിന്നാലെ പൂജാരെയെ പൂജ്യനാക്കി ജാക്ക് ലീച്ചു മടക്കിയയച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ് ലിയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ്മ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഈ കൂട്ടുക്കെട്ടാണ് ഇന്നിംഗ്സില്‍ നിര്‍ണായകമായത്.

Next Story

Popular Stories