Top

സ്റ്റേഡിയങ്ങളുടെ പേരിലും രാഷ്ട്രിയം; താരങ്ങളേക്കാള്‍ ഭരണാധികാരികള്‍ക്ക് മുന്‍ഗണന

ഇന്ത്യയിലെ അങ്ങോളം ഇങ്ങോളമുള്ള ക്രിക്കറ്റ് മൈതാനങ്ങള്‍ പരിശോധിച്ചാല്‍ താരങ്ങളുടെ പേരിലുള്ള ഒന്നു പോലും ഇല്ല എന്നതാണ് വസ്തുത. ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഇന്ത്യയില്‍ പോലും ഒരു ഗ്രൗണ്ടില്ല.

25 Dec 2020 5:27 AM GMT

സ്റ്റേഡിയങ്ങളുടെ പേരിലും രാഷ്ട്രിയം; താരങ്ങളേക്കാള്‍ ഭരണാധികാരികള്‍ക്ക് മുന്‍ഗണന
X

ഡെല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബേദിയുടെ വിയോജിപ്പ് എത്തിയത് ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള രാജിയില്‍ ആയിരുന്നു. ഗ്യാലറിയില്‍ നിന്ന് തന്റെ പേര് നീക്കാനും ബേദി ആവശ്യപ്പെട്ടിരുന്നു. രാജിക്ക് പിന്നാലെയുള്ള പ്രതികരണത്തില്‍ പ്രധാനമായും ബേദി ചൂണ്ടിക്കാണിച്ചത് ഭരണാധികാരുടെ പേര് സ്റ്റേഡിയങ്ങള്‍ക്ക് നല്‍കുമ്പോള്‍ താരങ്ങളുടെ മൂല്യം അവിടെ ഇല്ലാതാകുന്നു എന്നാണ്.

ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങളുടെയൊക്കെ പേരുകള്‍ പരിശോധിച്ചാല്‍ ചിത്രം കുറച്ച് കൂടി വ്യക്തമാകും. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി ഒന്‍പത് സ്റ്റേഡിയങ്ങളാണ് നിലവില്‍ ഉള്ളത്. ന്യു ഡെല്‍ഹി, ചെന്നൈ, കൊച്ചി, ഇന്‍ഡോര്‍, ഗുവാഹത്തി, മര്‍ഗാവ്, പൂനെ, ഗാസിയാബാദ് എന്നിവയാണ് നെഹ്രുവിന്റെ പേരില്‍ അറിയപ്പെടുന്നത്. ഇന്ദിരാ ഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും നാമഥേയത്തില്‍ മൂന്ന് വീതം മൈതാനങ്ങളുമുണ്ട്.

2017ല്‍ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചപ്പോള്‍ പ്രധാനമായും ആറ് മൈതാനങ്ങള്‍ ആയിരുന്നു മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിരുന്നത്. അതില്‍ നാല് സ്റ്റേഡിയങ്ങളുടെ പേരും നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് ഉള്ളവരുടേതായിരുന്നു. ഏകപക്ഷീയമായ ഒന്ന് മാത്രമല്ല ഇത്. എബി വാജ്‌പെയുടെ പേരിലും, സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരിലും രണ്ട് വീതം ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ഉണ്ട്. നിലവില്‍ ഏറ്റവും പുതിയതായി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലിയുടേ പേരിലേക്ക് മാറ്റി.

ഇന്ത്യയിലെ അങ്ങോളം ഇങ്ങോളമുള്ള ക്രിക്കറ്റ് മൈതാനങ്ങള്‍ പരിശോധിച്ചാല്‍ താരങ്ങളുടെ പേരിലുള്ള ഒന്നു പോലും ഇല്ല എന്നതാണ് വസ്തുത. ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഇന്ത്യയില്‍ പോലും ഒരു ഗ്രൗണ്ടില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി.

ലോര്‍ഡ്സില്‍ ഡബ്ല്യു ജി ഗ്രേസ്, ഓവലില്‍ സര്‍ ജാക്ക് ഹോബസ്, സിഡ്നിയില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, ബോര്‍ബഡോസില്‍ സര്‍ ഗാര്‍ഫീല്‍ സോബേഴ്സ് എന്നിവരുടെ പ്രതിമകളാണ് സ്ഥാപിച്ചിരിക്കുന്നത്. അവിടെയെത്തുന്ന പുതുതലമുറക്ക് അവയെല്ലാം പ്രചോദനമാകുമെന്ന് ബേദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories