‘പണം കൊടുത്താല്‍ ബിജെപിയിലേക്ക് മലയാളികള്‍ വരുമോ?’ സുരേന്ദ്രന്റെ മറുപടി
പണം കൊടുത്തിട്ടാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നതെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കാശ് കൊടുത്താല്‍ ബിജെപിയിലേക്ക് കേരളത്തിലെ ആളുകള്‍ വരുമോ എന്ന് തനിക്കറിയില്ലെന്നും ഇതുവരെ ബിജെപിയിലേക്ക് വന്നവരെല്ലാം മറ്റു പാര്‍ട്ടികളിലെ അഭിപ്രായഭിന്നതകളെ തുടര്‍ന്നാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു. സുരേന്ദ്രന് പറഞ്ഞത്: ”കാശിന്റെ അല്ല. 35 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ ആളുകള്‍ സ്വമേധയാ ബിജെപിയിലേക്ക് വരും. കാശ് കൊടുത്താല്‍ കേരളത്തിലെ ആളുകള്‍ വരുമോയെന്ന് എനിക്കറിയില്ല. ഇതുവരെ ബിജെപിയിലേക്ക് വന്നവരെല്ലാം […]

പണം കൊടുത്തിട്ടാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നതെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കാശ് കൊടുത്താല്‍ ബിജെപിയിലേക്ക് കേരളത്തിലെ ആളുകള്‍ വരുമോ എന്ന് തനിക്കറിയില്ലെന്നും ഇതുവരെ ബിജെപിയിലേക്ക് വന്നവരെല്ലാം മറ്റു പാര്‍ട്ടികളിലെ അഭിപ്രായഭിന്നതകളെ തുടര്‍ന്നാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
സുരേന്ദ്രന് പറഞ്ഞത്: ”കാശിന്റെ അല്ല. 35 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ ആളുകള്‍ സ്വമേധയാ ബിജെപിയിലേക്ക് വരും. കാശ് കൊടുത്താല്‍ കേരളത്തിലെ ആളുകള്‍ വരുമോയെന്ന് എനിക്കറിയില്ല. ഇതുവരെ ബിജെപിയിലേക്ക് വന്നവരെല്ലാം അവരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ്. കേരളത്തിന് പുറത്ത് അങ്ങനെയുണ്ടോയെന്നും എനിക്കറിയില്ല. കാശ് കൊടുത്താല്‍ വരുമോ എന്നറിയില്ല. ഞാന്‍ പറയുന്നത് ആസന്നഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യമാണ്. എല്‍ഡിഎഫിലും യുഡിഎഫിലും അതൃപ്തരും പ്രതിഷേധമുള്ളവരുമുണ്ട്. ജീര്‍ണിച്ച മുന്നണി സംവിധാനത്തോട് ജനങ്ങള്‍ക്കുള്ള പോലെ അതിനകത്തുള്ളവര്ക്കും പരാതിയുണ്ട്.”
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 35 സീറ്റ് ലഭിച്ചാല്‍ ഭരണം പിടിക്കുമെന്ന പരാമര്‍ശവും സുരേന്ദ്രന് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കോണ്‍ഗ്രസിലുള്ള പലരും അതൃപ്തിയിലാണ് പാര്‍ട്ടിയില്‍ നില്‍ക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയാന്‍ കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുകയാണെന്നും സുരേന്ദ്രന് വ്യക്തമാക്കി. 2026 തെരഞ്ഞെടുപ്പില്‍ നൂറു സീറ്റുമായി ബിജെപി കേരളം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന് പറഞ്ഞത് ഇങ്ങനെ: ”35 സീറ്റ് കിട്ടിയാല്‍ ബിജെപി അധികാരം പിടിക്കുമെന്നതില്‍ ഭൂമി മലയാളത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ രണ്ടു മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തില്‍ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ട് കഴിയട്ടെ. രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യം മനസില്ലാവും. അവിടെ ഇരിക്കാന്‍ വലിയ താത്പര്യമൊന്നുമില്ല പലര്‍ക്കും. വേറെ ഓപ്ഷനില്ലാഞ്ഞിട്ടാണ് കടിച്ചു തൂങ്ങി നില്‍ക്കുന്നത്. കോണ്‍ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാന്‍. 2026-ല്‍ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും.”
സിപിഐഎമ്മിന്റെ പ്രധാന അക്കൗണ്ടുകള്‍ പൂട്ടിയവരാണ് ബിജെപിയെന്നും പിണറായിയുടെ അക്കൗണ്ടും പൂട്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സുരേന്ദ്രന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ”പിണറായിയുടെ കൈകൊണ്ട് സിപിഐഎമ്മിന് ഉദരക്രിയ ചെയ്യും. മാധ്യമങ്ങളിലെ സര്‍വ്വേകള്‍ പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായാണ് ചിത്രീകരിക്കുന്നത്. ഇത്തവണ കേരളത്തില്‍ തുടര്‍ഭരണം സംഭവിക്കില്ല. ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി പുതിയ ചരിത്രം സൃഷ്ടിക്കും. തപാല്‍ വോട്ടില്‍ ക്രമക്കേടാണ് നടക്കുന്നത്. സുരക്ഷിതമല്ലാത്ത രീതിയിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.” തെരഞ്ഞെടുപ്പ് കമീഷന് നിയന്ത്രണങ്ങളും ലംഘിക്കപ്പെടുകയാണ്. വോട്ടുകള്‍ എകെജി സെന്ററിലേക്കോ കളക്ട്രേറ്റിലേക്കോ കൊണ്ടുപോകുന്നതില്‍ സംശയമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.