Top

ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണ്ട; വിജിലന്‍സ് ആശുപത്രിയിലെത്തി ചോദ്യം ചെയ്യട്ടെയെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തുടരാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം കോടതി തള്ളി. വിജിലന്‍സിന് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. നാലുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇബ്രാഹിം കുഞ്ഞ് അര്‍ബുദ്ധ ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ […]

25 Nov 2020 1:02 AM GMT

ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണ്ട; വിജിലന്‍സ് ആശുപത്രിയിലെത്തി ചോദ്യം ചെയ്യട്ടെയെന്ന് കോടതി
X

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ തുടരാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം കോടതി തള്ളി. വിജിലന്‍സിന് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിലവില്‍ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെയുള്ള ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയത്. നാലുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇബ്രാഹിം കുഞ്ഞ് അര്‍ബുദ്ധ ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് തുടര്‍ ചികിത്സ വേണമെന്നാണ് മെഡിക്കല്‍ സംഘം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നത്. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അര്‍ബുധമാണ് ഇബ്രാഹിം കുഞ്ഞിനെന്നാണ് റിപ്പോര്‍ട്ട്യ

പരിശോധനയ്ക്കായി അദ്ദേഹം 33 തവണയിലധികം ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് ആരോഗ്യ നിലയെ സാരമായി ബാധിക്കുമെന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രോഗത്തിന്റെ ഭാഗമായി പ്ലാസ്മ സെല്‍ വര്‍ധിക്കുകയും അസ്ഥികള്‍ക്ക് ബലക്കുറവുണ്ടാവുകയും ചെയ്യും. ഇത് അസ്ഥികള്‍ ഒടിയുന്നതിലേക്ക് നയിക്കും. ഇബ്രാഹിം കുഞ്ഞിന്റെ കഴുത്തിലെ അസ്ഥിക്ക് ഒടിവുണ്ട്. കൈകള്‍ക്ക് ശേഷിക്കുറവുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Next Story